യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി സൂപ്പർ വിജയത്തിലേക്ക് കുതിക്കുകയാണ്. ലാൽ ജൂനിയർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഹരീന്ദ്രൻ എന്ന ഒരു സൂപ്പർ സ്റ്റാർ ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ഹരീന്ദ്രന്റെ കടുത്ത ആരാധകൻ ആയ കുരുവിള എന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയി സുരാജ് വെഞ്ഞാറമൂടും എത്തുന്നു. ഇവർ തമ്മിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സച്ചി തിരക്കഥ ഒരുക്കിയ ഈ ചിത്രം ആദ്യം പ്ലാൻ ചെയ്തത് മമ്മൂട്ടി- ലാൽ ടീമിനെ വെച്ചായിരുന്നു. പിന്നീട് മമ്മൂട്ടി ഈ ചിത്രത്തിൽ നിന്ന് ഒഴിവായപ്പോൾ ആണ് പൃഥ്വിരാജ്- സുരാജ് ടീമിലേക്കു സംവിധായകനും രചയിതാവും എത്തിയത്.
തന്നെ കുറിച്ച് പുറത്തുള്ള ഒരു ധാരണ ചിലപ്പോൾ ഇതിലെ ഹരീന്ദ്രൻ എന്ന സൂപ്പർ സ്റ്റാർ വേഷം പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കാൻ സഹായിച്ചിട്ടുണ്ടാകാം എന്നാണ് പൃഥ്വിരാജ് പറയുന്നത്. കാരണം യഥാർത്ഥ ജീവിതത്തിലും തനിക്കു കാറുകളോട് വലിയ ഭ്രമം ആണെന്നും അതുപോലെ ഈ ചിത്രത്തിലെ ഹരീന്ദ്രനെ പോലെ താനും പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരാണ് ആണെന്നുള്ള ചിന്ത പ്രേക്ഷകർക്കും ഉണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ ഈ ഹരീന്ദ്രൻ എന്ന കഥാപാത്രം ചെയ്തത് മോഹൻലാൽ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ഹരീന്ദ്രന്റെ ഈ സ്വഭാവ സവിശേഷതകൾ ദഹിക്കാൻ കുറച്ചു കൂടുതൽ സമയം എടുത്തേനേ എന്നാണ് പൃഥ്വിരാജ് പറയുന്നത്.
ലാലേട്ടനെ തനിക്കു ഒരുപാട് അടുത്തറിയാം എന്നും കാറുകളോട് ഒന്നും വലിയ ഭ്രമം ഇല്ലാത്ത ആളാണ് മോഹൻലാൽ എന്നും പൃഥ്‌വി പറയുന്നു. അദ്ദേഹം രാവിലെ ഷൂട്ടിങ്ങിനു പോകുമ്പോൾ അത് അദ്ദേഹത്തിന്റെ ലാൻഡ് ക്രൂയിസറിൽ ആണോ എന്നോ അതോ പ്രൊഡക്ഷനിലെ അംബാസഡർ കാറിൽ ആണോ എന്ന് പോലും അദ്ദേഹം ചിന്തിക്കാറില്ല എന്നും പൃഥ്വിരാജ് പറഞ്ഞു. അതുപോലെ ലാലേട്ടന് ദേഷ്യം വരിക എന്ന് പറഞ്ഞാൽ കൂടി പോയാൽ എന്താ മോനെ ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്ന ചോദ്യമേ മാക്സിമം അദ്ദേഹത്തിൽ നിന്ന് വരികയുള്ളു എന്നും പൃഥ്വിരാജ് പറഞ്ഞു. അതുകൊണ്ട് തന്നെ ഹരീന്ദ്രനെ ലാലേട്ടൻ ചെയ്താൽ അദ്ദേഹത്തിന് ഒരു കഥാപാത്രത്തെ ക്രിയേറ്റ് ചെയ്തു അഭിനയിക്കേണ്ടി വരുമായിരുന്നു എന്നും പൃഥ്വിരാജ് വിശദീകരിക്കുന്നു. ഇന്ത്യൻ മൂവി ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് ഇത് വിശദീകരിക്കുന്നത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.