ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ വിക്രം, തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ലോകേഷ് കനകരാജ് രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനോടകം 300 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ നിർമ്മിച്ച ഈ മാസ്സ് ആക്ഷൻ ത്രില്ലർ നേടിയ വിജയത്തോടെ വമ്പൻ തിരിച്ചു വരവാണ് ഒരു താരമെന്ന നിലയിൽ കമൽ ഹാസൻ നടത്തിയത്. അത്കൊണ്ട് തന്നെ അതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചത് വ്യത്യസ്തമായ രീതിയിലാണ്. തന്റെ നന്ദിയും സന്തോഷവും അദ്ദേഹം ചിത്രത്തിൽ ജോലി ചെയ്തവരോട് കാണിക്കുന്ന രീതി സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് നേടിയെടുത്തത്. ചിത്രം സംവിധാനം ചെയ്ത ലോകേഷിന് രണ്ടര കോടിയുടെ ആഡംബര കാർ സമ്മാനമായി നൽകിയ കമൽ ഹാസൻ, ഈ ചിത്രത്തിൽ സംവിധാന സഹായികളായി ജോലി ചെയ്ത പതിമൂന്നു പേർക്ക് ഏറ്റവും പുത്തൻ മോഡൽ ബൈക്കുകളാണ് സമ്മാനിച്ചത്. ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്ത സൂര്യക്ക് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വാച്ചുകളിലൊന്നായ റോളെക്‌സാണ് അദ്ദേഹം സമ്മാനമായി നൽകിയത്.
ഇപ്പോഴിതാ, ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കിയ അനിരുദ്ധിന് എന്ത് സമ്മാനമാണ് അദ്ദേഹം നൽകിയതെന്ന ചോദ്യത്തിന് അനിരുദ്ധ് മറുപടി നല്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയമാഘോഷിക്കാൻ കേരളത്തിലെത്തിയ ലോകേഷും അനിരുദ്ധ് രവിചന്ദറും കൊച്ചിയിൽ വെച്ച് നടത്തിയ പ്രസ് മീറ്റിലാണ് അനിരുദ്ധ് ഈ ചോദ്യത്തിന് മറുപടി നൽകിയത്. കമൽ സാർ വിക്രമെന്ന ഈ സിനിമ തനിക്കു നല്‍കിയത് തന്നെ ഗിഫ്റ്റ് ആണെന്നായിരുന്നു അനിരുദ്ധ് പറഞ്ഞത്. ഷങ്കർ ഒരുക്കാനാരംഭിച്ച ഇന്ത്യൻ 2 എന്ന കമൽ ഹാസൻ ചിത്രത്തിലും അനിരുദ്ധ് രവിചന്ദറായിരുന്നു സംഗീത സംവിധായകൻ. മലയാളത്തിലും വൈകാതെ സംഗീതമൊരുക്കുമെന്നു പറഞ്ഞ അനിരുദ്ധ് ബോളിവുഡിൽ അരങ്ങേറുന്നത് ഷാരൂഖ് ഖാൻ- ആറ്റ്ലി ചിത്രമായ ജവാനിലൂടെയാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.