മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആരെന്ന ചോദ്യത്തിന് മഞ്ജു വാര്യർ എന്ന ഒരൊറ്റ ഉത്തരമേ ഉള്ളു. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടിയും മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളുമാണ് മഞ്ജു വാര്യർ. കഴിഞ്ഞ വർഷം അസുരൻ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യർ ബോക്സ് ഓഫീസിൽ വമ്പൻ വിജയമായ ചിത്രങ്ങളുടെ ഭാഗമായ നടി കൂടിയാണ്. മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രവും ധനുഷ് നായകനായ അസുരൻ എന്ന തമിഴ് ചിത്രവും മഞ്ജു വാര്യരുടെ കരിയറിലെ വമ്പൻ വിജയങ്ങളാണ്. മോഹൻലാൽ ചിത്രമായ ലൂസിഫർ നൂറ്റിമുപ്പതു കോടി രൂപയുടെ തീയേറ്റർ കളക്ഷനും ഇരുനൂറു കോടി രൂപയുടെ ആകെ ബിസിനസ്സും നേടിയപ്പോൾ നൂറു കോടി രൂപയുടെ ബിസിനസ്സ് നടത്തി അസുരനും വലിയ വിജയമായി മാറി. ഇത്തരം കോടി ക്ലബുകളിൽ കയറുന്ന ചിത്രങ്ങൾ എന്ത് മാറ്റമാണ് കരിയറിൽ ഉണ്ടാക്കുന്നത് എന്ന ചോദ്യത്തിന് മഞ്ജു വാര്യർ പറയുന്ന ഉത്തരം ശ്രദ്ധേയമാണ്.
നൂറു കോടിയോ ഇരുനൂറു കോടിയോ നേടുന്ന ചിത്രങ്ങളിൽ അഭിനയിച്ചത് കൊണ്ട് തന്റെ കരിയറിൽ അങ്ങനെ വലിയ മാറ്റങ്ങൾ ഒന്നുമില്ല എന്നാണ് മഞ്ജു വാര്യർ പറയുന്നത്. നൂറു കോടിക്ക് മുൻപും പിൻപും എന്ന് പറയാൻ പാകത്തിന് പ്രത്യേകിച്ച് യാതൊരു മാറ്റവുമില്ല എന്നും, എന്നാൽ ഇത്തരം വലിയ വിജയങ്ങളുടെ ഭാഗമാവുമ്പോൾ ലഭിക്കുന്ന സന്തോഷം വളരെ വലുതാണെന്നും മഞ്ജു വാര്യർ പറയുന്നു. തന്നെ വിശ്വസിച്ചു ഒരു നിർമ്മാതാവും സംവിധായകനും ഒരു വേഷം തരികയും അത് നന്നായി വരികയും ആ ചിത്രം വലിയ വിജയമാവുകയും ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം, നൂറു ഇരുനൂറും അല്ല അതിലും വലിയ കോടികൾ നേടിയാലും ലഭിക്കുന്നതിലും വലുതാണ് എന്നാണ് മഞ്ജു പറയുന്നത്. ജാക്ക് ആൻഡ് ജിൽ, ദി പ്രീസ്റ്റ്, പടവെട്ട്, ചതുർമുഖം, കയറ്റം, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി ഒട്ടേറെ ചിത്രങ്ങളാണ് മഞ്ജു വാര്യർ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ളത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.