[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വിശ്വാസത്തെ തകർത്തു ലൂസിഫർ, മുന്നിൽ പേട്ട മാത്രം..!

മലയാള സിനിമയുടെ താര സൂര്യൻ ആയ മോഹൻലാൽ ഒരിക്കൽ കൂടി മലയാള സിനിമയുടെ മാർക്കറ്റ് ലോകം മുഴുവൻ എത്തിക്കുകയാണ്. തന്റെ പുതിയ ചിത്രമായ ലൂസിഫറിലൂടെ മോഹൻലാൽ തകർത്തെറിയുന്നതു വമ്പൻ തമിഴ് ചിത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ റെക്കോർഡുകൾ ആണ്. അഞ്ചു ദിവസം കൊണ്ട് അറുപതു കോടിക്ക് മുകളിൽ വേൾഡ് വൈഡ് കളക്ഷൻ നേടിയ ലൂസിഫർ മലയാളത്തിൽ ഏറ്റവും കൂടുതൽ ആഗോള കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തു എത്തി കഴിഞ്ഞു. ഇപ്പോഴിതാ ആദ്യ വീക്കെൻഡ് കളക്ഷനിൽ വിദേശ കളക്ഷൻ മാത്രം നോക്കുമ്പോൾ ലൂസിഫർ തകർത്തത് തമിഴത്തിന്റെ തല അജിത്തിന്റെ വിശ്വാസം എന്ന സിനിമയുടെ ഓവർസീസ് വീക്കെൻഡ് ഗ്രോസ് ആണ്.

മൂന്നു മില്യൺ ഡോളറുകൾ ആണ് ആദ്യ വീക്കെൻഡിൽ വിശ്വാസം വിദേശ മാർക്കറ്റിൽ നിന്ന് നേടിയത് എങ്കിൽ ലൂസിഫർ നേടിയത് നാല് മില്യൺ ആണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പേട്ട മാത്രം ആണ് ഈ കാര്യത്തിൽ സൗത്ത് ഇന്ത്യയിൽ നിന്ന് ലൂസിഫറിന് മുന്നിൽ ഈ വർഷം ഉള്ളത്. ആറു മില്യണ് മുകളിൽ ആണ് പേട്ട ആദ്യ വീക്കെൻഡിൽ വിദേശത്തു നിന്ന് നേടിയത്. യു എസ് എയിൽ നിന്ന് ഇപ്പോൾ തന്നെ 400K ഡോളേഴ്‌സ് നേടി കഴിഞ്ഞ ലൂസിഫർ കേരളത്തി നിന്ന് അഞ്ചു ദിവസം കൊണ്ട് നേടിയത് 27 കോടിയോളം രൂപയാണ്. വർക്കിംഗ് ഡേയിൽ പോലും ഗംഭീര തിരക്കാണ് ഈ ചിത്രത്തിന് തീയേറ്ററുകളിൽ അനുഭവപ്പെടുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരും ഇതിനു തിരക്കഥ രചിച്ചത് മുരളി ഗോപിയും ആണ്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

3 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.