[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആർഡിഎക്‌സിനു ശേഷം വീണ്ടും ആന്റണി വർഗീസ് ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്; റിവഞ്ച് ആക്ഷൻ ഡ്രാമയുമായി നവാഗത സംവിധായകൻ.

ഇപ്പോൾ കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി പ്രദർശനം തുടരുന്ന ചിത്രമാണ് ആർഡിഎക്സ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ആക്ഷൻ ത്രില്ലർ ഇപ്പോൾ ആഗോള ഗ്രോസ് 80 കോടി ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്. ആർഡിഎക്സ് നേടിയ മഹാവിജയത്തിന് ശേഷം ആന്റണി വർഗീസിനെ തന്നെ നായകനാക്കി പുതിയ ചിത്രവുമായി വരികയാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. സെപ്റ്റംബർ പതിനാറിന് നടക്കുന്ന പൂജയോടെ ആരംഭിക്കാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അജിത് മാമ്പള്ളിയാണ്. പ്രശസ്ത തമിഴ് സംവിധായകൻ എസ്.എ.പ്രഭാകരൻ, സലീൽ – രഞ്ജിത്ത്, ഫാന്റം പ്രവീൺ, പ്രശോഭ് വിജയൻ എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു പരിചയമുള്ള ആളാണ് അജിത്.

കടൽ പശ്ചാത്തലമായി വരുന്ന ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയായാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വമ്പൻ കാൻവാസിൽ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മാനുവൽ എന്ന് പേരുള്ള ഒരു കഥാപാത്രത്തെയാണ് ആന്റണി വർഗീസ് അവതരിപ്പിക്കുക. റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ആർഡിഎക്‌സിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച സാം സി എസ് തന്നെയാണ്. ജിതിൻ സ്റ്റാൻസിലോസ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ശ്രീജിത്ത് സാരംഗ് ആയിരിക്കും. രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഒക്ടോബർ പകുതിയോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ടിനു പാപ്പച്ചൻ ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രമായ ചാവേർ ആണ് ഇനി ആന്റണി വർഗീസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രം. ഈ മാസം അവസാനത്തോടെ ചാവേർ പ്രേക്ഷകരുടെ മുന്നിലെത്തും

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.