ഇപ്പോൾ കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി പ്രദർശനം തുടരുന്ന ചിത്രമാണ് ആർഡിഎക്സ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ആക്ഷൻ ത്രില്ലർ ഇപ്പോൾ ആഗോള ഗ്രോസ് 80 കോടി ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്. ആർഡിഎക്സ് നേടിയ മഹാവിജയത്തിന് ശേഷം ആന്റണി വർഗീസിനെ തന്നെ നായകനാക്കി പുതിയ ചിത്രവുമായി വരികയാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. സെപ്റ്റംബർ പതിനാറിന് നടക്കുന്ന പൂജയോടെ ആരംഭിക്കാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അജിത് മാമ്പള്ളിയാണ്. പ്രശസ്ത തമിഴ് സംവിധായകൻ എസ്.എ.പ്രഭാകരൻ, സലീൽ – രഞ്ജിത്ത്, ഫാന്റം പ്രവീൺ, പ്രശോഭ് വിജയൻ എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു പരിചയമുള്ള ആളാണ് അജിത്.
കടൽ പശ്ചാത്തലമായി വരുന്ന ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയായാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വമ്പൻ കാൻവാസിൽ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മാനുവൽ എന്ന് പേരുള്ള ഒരു കഥാപാത്രത്തെയാണ് ആന്റണി വർഗീസ് അവതരിപ്പിക്കുക. റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ആർഡിഎക്‌സിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച സാം സി എസ് തന്നെയാണ്. ജിതിൻ സ്റ്റാൻസിലോസ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ശ്രീജിത്ത് സാരംഗ് ആയിരിക്കും. രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഒക്ടോബർ പകുതിയോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ടിനു പാപ്പച്ചൻ ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രമായ ചാവേർ ആണ് ഇനി ആന്റണി വർഗീസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രം. ഈ മാസം അവസാനത്തോടെ ചാവേർ പ്രേക്ഷകരുടെ മുന്നിലെത്തും
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.