കുറച്ചു ദിവസങ്ങൾക്കു മുൻപാണ്, താൻ ഇനി കുറച്ചു കോമഡി ചിത്രങ്ങൾ ചെയ്യാൻ പോവുകയാണെന്നും, അതിലൊന്ന് സൂപ്പർ ഹിറ്റായ കരിക്ക് ടീമിന്റെ ചിത്രമാണെന്നും നടൻ സുരാജ് വെഞ്ഞാറമ്മൂട് വെളിപ്പെടുത്തിയത്. യൂട്യൂബിലെ വെബ് സീരീസുകളിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തി നേടിയ ടീമാണ് കരിക്ക് ടീം. നർമ്മത്തിൽ ചാലിച്ചു കഥ പറയുന്ന ഇവരുടെ ഓരോ വീഡിയോയും വരാൻ കാത്തിരിക്കുന്ന ഒരു വലിയ ആരാധക സമൂഹം ഇപ്പോൾ നിലവിലുണ്ട്. തമാശ കഥാപാത്രങ്ങള്‍ വിട്ട് ഇപ്പോള്‍ സീരിയസ് കഥാപാത്രങ്ങളാണല്ലോ ചെയ്യുന്നത്, ഇനി തമാശ ചെയ്യില്ലേ എന്ന ചോദ്യത്തിന്, മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് കരിക്ക് ടീമിനൊപ്പമുള്ള കോമഡി ചിത്രത്തെ കുറിച്ച് പറഞ്ഞത്. എന്നാൽ ഈ വാർത്ത നിഷേധിച്ചു കൊണ്ടാണ് കരിക്കു ടീം എത്തിയിരിക്കുന്നത്.
കരിക്കിന്റെ സ്ഥാപകനും ക്രിയേറ്റീവ് ഹെഡുമായ നിഖില്‍ പ്രസാദാണ് ഇക്കാര്യം പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നിഖില്‍ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. താനോ തന്റെ കമ്പനിയിലെ മറ്റാരെങ്കിലുമോ ഏതെങ്കിലും സിനിമയുടെ ചര്‍ച്ചയ്ക്കായി സുരാജേട്ടനെ സമീപിച്ചിട്ടില്ലായെന്നും, ഇനി അഥവാ കരിക്കിന്റെ പേരില്‍ ആരെങ്കിലും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെങ്കില്‍ അത് തങ്ങളല്ലായെന്നും നിഖിൽ കുറിച്ചു. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള കാലത്തിനായി തങ്ങൾ തീര്‍ച്ചയായും കാത്തിരിക്കും സുരാജേട്ടാ, എന്നും നിഖിൽ തന്റെ കുറിപ്പിൽ കൂട്ടിച്ചേർക്കുന്നുണ്ട്. സീരിയസ് വേഷങ്ങൾ ചെയ്തു താൻ മടുത്തെന്നും ഇനി കുറച്ചു കോമഡി ചെയ്യാൻ പോവുകയാണെന്നും സുരാജ് പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസനൊപ്പം ഒരു പടം താൻ അടുത്തിടെ ചെയ്തതും കൊമെടിയാണെന്നും ഹ്യൂമറ് വിട്ട് ഒരു പരിപാടിയുമില്ലെന്നും സുരാജ് പറയുന്നുണ്ട്. ഏതായാലും സുരാജിനെ വീണ്ടും ഹാസ്യ വേഷങ്ങളിൽ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.