മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ വലിയ ഒരിടവേളക്ക് ശേഷമാണു ഒരു മാസ്സ് മസാല പടത്തിൽ നായകനായി എത്തുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ഈ ചിത്രം ഫെബ്രുവരി പതിനെട്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം ബി ഉണ്ണികൃഷ്ണനും ശക്തിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, പോസ്റ്ററുകൾ എന്നിവ സൂപ്പർ ഹിറ്റുകളാണ് എന്ന് മാത്രമല്ല, വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതൊരു പക്കാ മാസ്സ് മസാല ചിത്രം ആണെന്നും അതിൽ കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല എന്നുമാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. സിനിമക്കായി താന്‍ അമിതപ്രതീക്ഷകളൊന്നും തരുന്നില്ലെന്നും ഇതൊരു അത്ഭുത സിനിമയല്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സിനിമ ഗാലറി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സുഹൃത്തുക്കളുമൊത്തോ കുടുംബമായിട്ടോ തിയേറ്ററിലെത്തി കണ്ടുപോകാവുന്ന ഒരു സിനിമയാണ് ആറാട്ട് എന്നും നിങ്ങൾ ഇതുവരെ കാണാത്ത അത്ഭുത സിനിമയാണ് ആറാട്ട് എന്നൊന്നും താൻ പറയില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു. പ്രേക്ഷകർ മുൻപും കണ്ടിട്ടുള്ള മാസ്സ് ചിത്രങ്ങളുടെ പോലെ തന്നെ കഥ പറയുന്ന ഈ ചിത്രം പൂർണ്ണമായും വിപണി ലക്ഷ്യമാക്കി ഇറക്കുന്ന, മോഹൻലാൽ എന്ന താരത്തെ ആഘോഷിക്കുന്ന ചിത്രമാണ് എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. അടുത്ത് ഒരു മമ്മൂട്ടി ചിത്രമാണെന്നും പറഞ്ഞ ബി ഉണ്ണികൃഷ്ണൻ, മോഹൻലാലിനെ നായകനാക്കി വളരെ സീരിയസ് ആയ, മോഹൻലാൽ എന്ന മഹാനടനെ ഉപയോഗിക്കാൻ പാകത്തിനുള്ള ഒരു ചിത്രം ഒരുക്കാനും പ്ലാൻ ഉണ്ടെന്നും വ്യക്‌തമാക്കി.
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.