ഇപ്പോൾ സോഷ്യൽ മീഡിയ ഹൃദയത്തിൽ ഏറ്റിയിരിക്കുന്നതു പ്രശസ്ത സംഗീത സംവിധായകൻ ബിജിപാലിന്റെ മക്കൾ അവരുടെ അന്തരിച്ചു പോയ പ്രിയപ്പെട്ട അമ്മയുടെ ഓർമയിൽ ഒരുക്കിയ ഹൃദയസ്പർശിയായ ഒരു ഗാനമാണ്.
ബിജിപാലിന്റെ ഭാര്യയും പ്രശസ്ത നർത്തകിയുമായിരുന്ന ശാന്തി മോഹൻദാസ് കുറച്ചു നാൾ മുൻപാണ് അന്തരിച്ചത്. നേരത്തെ തങ്ങളെ വിട്ടു പോയ അമ്മക്ക് വേണ്ടി ബിജിപാലിന്റെ രണ്ടു മക്കളും ബിജിപാലിന്റെ സഹോദരന്റെ മകളും ചേർന്നാണ് ഈ ഗാനം ഒരുക്കിയത്. ഗാനത്തിന് വയലിൻ വായിച്ചു കൊണ്ട് ബിജിപാലും ഈ മനസ്സ് തൊടുന്ന ഗാനത്തിനൊപ്പമുണ്ട്.
ബിജിപാലിന്റെ മകൻ ദേവദത്തും മകൾ ദയയും ഒപ്പം അവരുടെ കസിൻ ആയ ലോലയും ഈ ഗാന രംഗത്തിൽ ഉണ്ട്. ദേവദതാണ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഗാനം രചിച്ചതാകട്ടെ ലോലയും.
രണ്ടു മിനിറ്റു നാല്പത്തിയേഴു സെക്കന്റ് ദൈർഖ്യമുള്ള ഈ വിഡിയോയിൽ മൂവരും പ്രത്യക്ഷപെടുന്നുമുണ്ട്. ജോബിൻ കായനാട് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നതും അത് എഡിറ്റ് ചെയ്തിരിക്കുന്നതും.
കൈ പിടിച്ചു പിച്ച വെച്ച് എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കുട്ടികൾ മൂന്നു പേരും ചേർന്നാണ്. സന്ദീപ് മോഹൻ ആണ് ഗാനത്തിന് ഗിറ്റാർ വായിച്ചിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് പത്തൊൻപതാം തീയതിയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശാന്തി അന്തരിച്ചത്. ഏതായാലും ബിജിപാലിന്റെ മക്കൾ ഒരുക്കിയ ഈ ഗാനാഞ്ജലി ഇപ്പോൾ പ്രേക്ഷകർ എല്ലാവരും തങ്ങളുടെ ഹൃദയം കൊണ്ട് തന്നെ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
This website uses cookies.