കഴിഞ്ഞ ദിവസമാണ് ഫഹദ് ഫാസിൽ നായകൻ ആയി എത്തിയ കാർബൺ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു ഒരുക്കിയ ചിത്രമാണ് കാർബൺ. ആദ്യ രണ്ടു പോസ്റ്ററുകളിലൂടെ തന്നെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമായി കാർബൺ മാറിയിരുന്നു. ഇപ്പോഴിതാ ഒരു കിടിലൻ ട്രൈലെർ ആണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കിയത്. ഇന്നലെ റിലീസ് ചെയ്ത ഈ ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന തരത്തിലാണ് ഈ ട്രൈലെർ മുന്നോട്ടു കുതിക്കുന്നത്. അടുത്ത മാസം ആണ് കാർബൺ റിലീസ് ചെയ്യുന്നത്. കോമെഡിയും ത്രില്ലും നിറഞ്ഞ ഒരു ചിത്രം ആയിരിക്കും കാർബൺ എന്നാണ് ചിത്രത്തിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. ഒരു മിസ്റ്ററി ഫീൽ നൽകുന്നുണ്ട് കാർബൺ ട്രൈലെർ എന്നതും പ്രേക്ഷകരെ ആകർഷിച്ച ഒരു ഘടകം ആണ്.
പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. പ്രശസ്ത ബോളിവുഡ് സംവിധായകനും സംഗീതജ്ഞനുമായ വിശാൽ ഭരദ്വാജ് ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. വേണു തന്നെ മുൻപ് ഒരുക്കിയ ദയ എന്ന ചിത്രത്തിന് വേണ്ടിയാണു വിശാൽ ഭരദ്വാജ് മലയാളത്തിൽ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ മലയാളിയും ബോളിവുഡിലെ ഏറ്റവും പ്രശസ്തനായ ക്യാമെറാമാനുമായ കെ യു മോഹനൻ ആണ് കാർബണിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മമത മോഹൻദാസ് ആണ് ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ഇവർക്കു പുറമെ നെടുമുടി വേണു, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, മണികണ്‌ഠൻ ആചാരി എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.