മലയാളത്തിലെ മാസ്സ് സിനിമകളുടെ തമ്പുരാക്കന്മാരിലൊരാളാണ് ഷാജി കൈലാസ്. അദ്ദേഹം നമ്മുക്ക് മുന്നിലെത്തിച്ചിട്ടുള്ള മാസ്സ് ചിത്രങ്ങൾ ഒട്ടേറെയാണ്. തലസ്ഥാനം, ഏകലവ്യൻ, കമ്മീഷണർ, ദി കിംഗ്, ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ, നാട്ടു രാജാവ്, ദി ടൈഗർ, ചിന്താമണി കൊലക്കേസ് തുടങ്ങി ഒട്ടേറെ വലിയ ഹിറ്റുകൾ സമ്മാനിച്ച ഷാജി കൈലാസ് ഒരിടവേളക്ക് ശേഷം തിരിച്ചു വന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രം അടുത്തിടെ അമ്പതു കോടി ക്ലബിലും ഇടം നേടിയിരുന്നു. ഇപ്പോൾ പൃഥ്വിരാജ്, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന കാപ്പ എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ നായകന്മാരാകുന്ന ചിത്രവും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, ഫഹദ് ഫാസിലിനൊപ്പം ഒരു ചിത്രം ചെയ്യുന്നതിനെ കുറിച്ച് ഷാജി കൈലാസ് മനസ്സ് തുറക്കുകയാണ്.
ഫഹദ് നായകനായ മലയൻകുഞ്ഞിന്റെ സ്പെഷ്യൽ ഷോ കാണാൻ ഫാസിലും ഫാമിലിയും എത്തിയപ്പോൾ അവിടെ വെച്ചാണ് താൻ അടുത്തിടെ ഫഹദിനെ നേരിട്ട് കണ്ടതെന്നും, തന്നെ കണ്ടപ്പോൾ ഫഹദ് ഓടി അടുത്ത് വന്നെന്നും ഷാജി കൈലാസ് പറയുന്നു. തമിഴ്, തെലുങ്കു ഭാഷകളിലെ കൊമേർഷ്യൽ മാസ്സ് ചിത്രങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ഫഹദിനോട് മലയാളത്തിലും അത്തരം ചിത്രങ്ങൾ ചെയ്യാനും, തങ്ങളെ പോലെയുള്ളവരുടെ കൂടെ അതുപോലത്തെ ചിത്രങ്ങളിൽ ജോലി ചെയ്യാനുമാണ് താൻ പറഞ്ഞതെന്നും ഷാജി കൈലാസ് വെളിപ്പെടുത്തുന്നു. ഫഹദിനെയൊക്കെ വെച്ച് ചിത്രങ്ങൾ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും, അതിനു അവർ കൂടി തയ്യാറായാൽ സിനിമകൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാൻ ചാനൽ മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് മനസ്സ് തുറക്കുന്നത്. മോഹൻലാൽ നായകനായി എത്തുന്ന എലോൺ എന്ന ഒടിടി ചിത്രമാണ് ഇനി ഷാജി കൈലാസിന്റെ റിലീസ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.