മലയാള സിനിമയുടെ എണ്പതുകൾ മുതൽ ഇതുവരെയുള്ള ചരിത്രം എടുത്തു പരിശോധിച്ചാൽ അന്തരിച്ചു പോയ ജയൻ കഴിഞ്ഞാൽ ഏറ്റവും ഗംഭീരമായി ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന നായകനാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. അഭിനയ തികവിൽ ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി മാറിയപ്പോഴും മാസ്സ് എന്റെർറ്റൈനെർ ചിത്രങ്ങളിൽ മോഹൻലാൽ കാഴ്ച വെച്ചിട്ടുള്ള ആക്ഷൻ പ്രകടനം എന്നും സിനിമാ പ്രേമികൾക്ക് ആവേശം സമ്മാനിച്ചിട്ടുണ്ട്. എല്ലാത്തരം ആക്ഷൻ രംഗങ്ങളും ഡ്യൂപ്പിന്റെ സഹായമില്ലാതെ അതിമനോഹരമായി ചെയ്യുന്ന മോഹൻലാൽ ആണ് മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ നായകനെന്ന് മലയാളത്തിൽ ജോലി ചെയ്തിട്ടുള്ള ഒട്ടുമിക്ക സംഘട്ടന സംവിധായകരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ആക്ഷൻ ചിത്രങ്ങളോടുള്ള തന്റെ താല്പര്യവും, അതിൽ തന്നെ ഏതു നായകനെ വെച്ച് ആക്ഷൻ ചിത്രമൊരുക്കാനാണ് താൽപര്യമെന്നും വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് മാസ്റ്റർ ഡയറക്ടർ ലാൽ ജോസ്. ലാൽ ജോസിന്റെ കരിയറിൽ ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രം മാത്രമേ സംഭവിച്ചിട്ടുള്ളൂ. അത് സുരേഷ് ഗോപിയെ നായകനാക്കി അദ്ദേഹമൊരുക്കിയ രണ്ടാം ഭാവമാണ്. പക്ഷെ അതൊരു കംപ്ലീറ്റ് ആക്ഷൻ ചിത്രമായിരുന്നില്ല എന്നും, ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രം ചെയ്യാൻ താല്പര്യമുണ്ടെന്നും ലാൽ ജോസ് പറഞ്ഞു.
പക്ഷെ തനിക്കു ഒരു വലിയ കാൻവാസിൽ ഒരുഗ്രൻ ആക്ഷൻ ഫിലിം ചെയ്യാനാണ് ആഗ്രഹമെന്നും അതിൽ ലാലേട്ടനെ ആണ് നായകനാക്കാൻ ആഗ്രഹിക്കുന്നത് എന്നുമാണ് ലാൽ ജോസ് പറയുന്നത്. ട്രൂ ലൈസ് എന്ന ഹോളിവുഡ് ചിത്രം പോലെയൊക്കെയുള്ള വമ്പൻ ആക്ഷൻ ചിത്രമാണ് തന്റെ മനസിലെന്നും ലാൽ ജോസ് വ്യക്തമാക്കി. ലാൽ ജോസ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഇതുവരെ ഒരു ചിത്രം മാത്രമേ പുറത്തു വന്നിട്ടുള്ളൂ. വെളിപാടിന്റെ പുസ്തകം എന്ന ആ ചിത്രം സാമ്പത്തികമായി വിജയം നേടിയെങ്കിലും ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയ ഒരു ചിത്രമായിരുന്നു. കൂടുതൽ സമയമെടുത്തു ചെയ്തിരുന്നെങ്കിൽ ക്ലാസിക് ആയി മാറേണ്ട ഒരു വിഷയമായിരുന്നു അതിന്റേത് എന്നും ലാൽ ജോസ് ഈ അടുത്തിടെ പറഞ്ഞിരുന്നു.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.