ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചാ വിഷയമായി മാറിയ ചിത്രമാണ് റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച കന്നഡ ചിത്രമായ കാന്താര. കെ ജി എഫ് സീരിസ്, 777 ചാർളി എന്നിവക്ക് ശേഷം മറ്റൊരു കന്നഡ ചിത്രം കൂടി ഭാഷയുടെ അതിരുകൾ ഭേദിച്ച് കൊണ്ട് ഇന്ത്യൻ സിനിമയിൽ തിളങ്ങുകയാണ്. പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ധനുഷ്, പ്രശാന്ത് നീൽ, എസ് എസ് രാജമൗലി തുടങ്ങി ഒട്ടേറെ വമ്പൻ പേരുകൾ ഈ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നിരുന്നു. കാന്താര തന്റെ ഏറ്റവും പുതിയ ഫേവറിറ്റ് ചിത്രമാണെന്നാണ് പ്രശാന്ത് നീൽ കുറിച്ചത്. ഇപ്പോഴിതാ പ്രശാന്ത് നീലിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കെ ജി എഫ് സീരിസ് നിർമ്മിച്ച, കാന്താരയുടേയും നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. കാന്താരയുടെ ക്ലൈമാക്സ് കണ്ടതിന്റെ ആവേശവും തരിപ്പും ഇപ്പോഴും മാറിയിട്ടില്ലെന്നും, അതിനേയും വെല്ലുന്ന ഒരു ക്ളൈമാക്സ് പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രമായ സലാറിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹോംബാലെ ഫിലിംസ് പറയുന്നു.
പ്രഭാസ് നായകനായ സലാർ നിർമ്മിക്കുന്നതും ഹോംബാലെ ഫിലിംസാണ്. മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ അതിഥി വേഷത്തിലെത്തുന്ന സലാറിലെ നായികാ വേഷം ചെയ്യുന്നത് ശ്രുതി ഹാസനാണ്. അടുത്ത വർഷം സെപ്റ്റംബർ 28നാണ് സലാർ പ്രേക്ഷകരുടെ മുന്നിലെത്തുക. കന്നഡ, തെലുങ്ക് ഭാഷകളിൽ ഒരേ സമയം ഷൂട്ട് ചെയ്യുന്ന ഈ ചിത്രം തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രേയ റെഡ്‌ഡി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്. ഭുവൻ ഗൗഡ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെ ജി എഫ് സംഗീത സംവിധായകനായ രവി ബസ്‌റൂരാണ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.