ഈ കഴിഞ്ഞ ജൂൺ മാസത്തിൽ ആണ് മലയാള സിനിമയ്ക്കു ആദരമായി കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷൻ ഒരുക്കാൻ കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടീനടന്മാർ ഉള്ള, ഏറ്റവും നല്ല സിനിമകൾ നൽകുന്ന പ്രാദേശിക ഭാഷ ഇൻഡസ്ട്രി ആണ് മലയാള സിനിമ എന്നത് കൊണ്ട് തന്നെ, ഇപ്പോൾ ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുന്ന മലയാള സിനിമയ്ക്കു ആദരം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് അവർ ഈ പ്ലാൻ ആവിഷ്കരിച്ചത്. ഇപ്പോഴിതാ മൂന്നു മാസങ്ങൾ കൊണ്ട് തന്നെ അവർ ആ കർമം പൂർത്തീകരിച്ചിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർ താരങ്ങൾ ഉൾപ്പെടെ ഉള്ള മലയാളത്തിലെ പ്രമുഖ നടീനടന്മാരുടെ എല്ലാം വിവിധ കഥാപാത്രങ്ങൾ ആണ് വൈറ്റില സ്റ്റേഷന്റെ ചുവരുകളെ അലങ്കരിക്കുന്നത്.
അവിടെ എത്തുന്ന യാത്രക്കാരിൽ കൗതുകം നിറക്കുന്ന രീതിയിൽ വളരെ മനോഹരമായാണ് വ്യത്യസ്ത കഥാപാത്രങ്ങളെ ആ ചുവരുകളിൽ വരച്ചിരിക്കുന്നത്. ഈ കർമ്മ പരിപാടി ആവിഷ്കരിക്കാനായി ജൂൺ മാസത്തിൽ നടന്ന ചർച്ചയിൽ ‘അമ്മ സെക്രട്ടറി ഇടവേള ബാബു, പ്രശസ്ത സിനിമാ നിരൂപകൻ ആയ മനീഷ് നാരായണൻ, ലിജിൻ ജോസ്, സിനിമ പാരഡിസോ ക്ലബ് പ്രവർത്തകർ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തിരുന്നു. മലയാള സിനിമയിലെ ചരിത്ര മുഹൂർത്തങ്ങൾ, മലയാള സിനിമയിലെ പ്രശസ്തരും അപ്രശസ്തരും ആയ കലാകാരൻമാർ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോം ആയിരിക്കും കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ ഒരുങ്ങുക എന്നാണ് അന്ന് തീരുമാനിച്ചത്. ഇപ്പോൾ ഈ വന്ന ചിത്രങ്ങൾക്കൊപ്പം തന്നെ മലയാള സിനിമയുമായി ബന്ധപ്പെട്ട എക്സ്ക്ലൂസീവ് ലോഞ്ചുകൾ നടത്താനുള്ള സൗകര്യം കൂടി വൈറ്റില മെട്രോ സ്റ്റേഷന്റെ ഭാഗം ആവും എന്നുള്ള വിവരങ്ങൾ ആണ് ലഭിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.