നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. പോക്കിരി രാജ എന്ന തന്റെ ആദ്യ മമ്മൂട്ടി ചിത്രത്തിലൂടെ തന്നെ ജനങ്ങളുടെ മനസ് കീഴടക്കിയ വൈശാഖ് അതിനു ശേഷം ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ബോക്സോഫീസ് ഹിറ്റ് ആയിരുന്നു. അവസാനമായി ചെയ്ത പുലിമുരുകൻ കേരളകര കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിജയവും. യുവ താരങ്ങൾക്കൊപ്പവും സീനിയർ താരങ്ങൾക്കൊപ്പവും ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ വൻ വിജയം ആയപ്പോൾ വൈശാഖ് എന്ന സംവിധായകനിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും ഉയർന്നു.
മലയാളത്തിൽ ഒട്ടനവധി ഹിറ്റ് സിനിമകളുടെ തിരക്കഥ എഴുതിയ ഉദയകൃഷ്ണ ഏകദേശം രണ്ടു ചിത്രങ്ങളിൽ വൈശാഖിനൊപ്പം ഉണ്ടായിരുന്നു. ഇനി വരാനിരിക്കുന്ന രണ്ടു ചിത്രങ്ങളിലും ഉദയ കൃഷ്ണ തന്നെയാണ് വൈശാഖിനു തിരക്കഥ ഒരുക്കുന്നത്. അങ്ങനെയിരിക്കെ പുതിയ ഒരു വാർത്ത കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക് പേജിൽ വൈശാഖ് കുറിച്ചിരുന്നു. താനും ഉദയകൃഷ്ണയയും ചേർന്ന് ഒരു പുതിയ നിർമ്മാണ കമ്പനി ആരംഭിക്കുകയാണ്. മാത്രമല്ല നവാഗതരായ സംവിധായകരുടെ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നിർമ്മാണ കമ്പനിയുടെ ലക്‌ഷ്യം എന്നും സംവിധായകൻ കൂട്ടി ചേർത്തു.
വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ആദ്യ ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്ന് കേരളം പിറവി ദിനത്തിൽ പുറത്തുവിടും എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. മലയാള സിനിമയിൽ ഒരു പുതിയ മാറ്റം കൊണ്ടുവരാനും, നല്ലൊരു തലമുറയെ വാർത്തെടുക്കാനും ഈ പുതിയ സംരംഭത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.