മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ വൈശാഖ് കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. ഇപ്പോൾ ഉണ്ണി മുകുന്ദൻ നായകനായ ബ്രൂസ് ലീ എന്ന മാസ്സ് ആക്ഷൻ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണ് വൈശാഖ്. അതുപോലെ വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ മോൺസ്റ്റർ അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് സൂചന. ഉദയകൃഷ്ണ രചിച്ച ഈ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത്, ഒരു മമ്മൂട്ടി ചിത്രം ഒരുക്കാനുള്ള പ്ലാനിലാണ് വൈശാഖ് എന്നാണ്. പോക്കിരി രാജ, മധുര രാജ എന്നീ മമ്മൂട്ടി ചിത്രങ്ങളൊരുക്കിയിട്ടുള്ള വൈശാഖ് അദ്ദേഹത്തോടൊപ്പം ഒന്നിക്കാൻ പോകുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. മധുര രാജ രചിച്ച ഉദയ കൃഷ്ണ തന്നെയായിരിക്കും ഈ ചിത്രവും രചിക്കുക എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ലെങ്കിലും ഈ ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. നേരത്തെ മമ്മൂട്ടി നായകനായ ന്യൂയോർക് എന്നൊരു ചിത്രവും വൈശാഖ് പ്രഖ്യാപിച്ചെങ്കിലും, കോവിഡ് സാഹചര്യത്തിൽ ആ ചിത്രം നടക്കാതെ പോവുകയായിരുന്നു. ആ ചിത്രം പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ല എന്നും, സാഹചര്യം ഒത്തു വന്നാൽ അത് ചെയ്യുമെന്നും വൈശാഖ് പറഞ്ഞിരുന്നു. അതുപോലെ തന്നെ മോഹൻലാൽ നായകനായ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രവും വൈശാഖ് പ്ലാൻ ചെയ്യുന്നതായി സൂചനയുണ്ട്. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്, ഉദയ കൃഷ്ണ തന്നെ രചിച്ച്, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിലാണ്. നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.