ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി റാഫി ഒരുക്കിയ വോയ്‌സ് ഓഫ് സത്യനാഥൻ കേരളത്തിലെ തീയേറ്ററുകൾ അടക്കി ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ആദ്യ ദിനം മുതൽ തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ ഈ ചിത്രം ആദ്യ വീക്കെൻഡ് കഴിയുമ്പോൾ തന്നെ ബോക്സ് ഓഫീസിൽ കോടികൾ നേടി മുന്നേറുകയാണ്. മൂന്നര വർഷത്തിന് ശേഷം തീയേറ്ററുകളിലെത്തിയ ദിലീപ് ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകരും കുടുംബ പ്രേക്ഷകരും നൽകുന്നത്. ആദ്യ ദിനം ഒന്നേമുക്കാൽ കോടിയോളം നേടി, ഈ വർഷം ഒരു മലയാള സിനിമ നേടുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷൻ നേടിയ വോയ്‌സ് ഓഫ് സത്യനാഥൻ, രണ്ടാം ദിനം നേടിയത് രണ്ട് കോടി രൂപക്ക് മുകളിലാണ്.
മൂന്നാം ദിനമായ ഞായറാഴ്ച രണ്ടര കോടിക്കും മൂന്ന് കോടിക്കുമിടയിലാണ് ഈ ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ നിഗമനം സൂചിപ്പിക്കുന്നു. ഏതായാലും ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ ആറ് കോടിക്ക് മുകളിൽ നേടി ബോക്സ് ഓഫീസിൽ വിജയതേരോട്ടമാണ് വോയ്‌സ് ഓഫ് സത്യനാഥൻ നടത്തുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനറായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് ദിലീപ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ദിലീപ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദിലീപിനൊപ്പം ജോജു ജോർജ്, വീണ നന്ദകുമാർ, സിദ്ദിഖ്, രമേശ് പിഷാരടി, ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡെ, ജോണി ആന്റണി, അഭിരാം, ബോബൻ സാമുവൽ, അനുപം ഖേർ, അലെൻസിയർ, വിജയ രാഘവൻ, നീന കുറുപ്പ്, വിജിലേഷ്, അനുശ്രീ, റാഫി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. അങ്കിത് മേനോൻ സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.