നീണ്ട മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ദിലീപ് ചിത്രം’ വോയിസ് ഓഫ് സത്യനാഥൻ’ തിയേറ്ററുകളിൽ എത്തുന്നു. പൂർണമായും കോമഡി ത്രില്ലർ ട്രാക്കിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റാഫിയാണ്. മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ദിലീപ് – റാഫി കൂട്ടുകെട്ട് വീണ്ടും തീയറ്ററിൽ കാണാൻ സാധിക്കുന്നതിൽ ആരാധകരും ആകാംക്ഷയിലാണ്. ജൂലൈ 14നു റിലീസിനെത്തുന്ന ചിത്രത്തിൻറെ രണ്ടാമത്തെ ടീസർ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.
ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത് റാഫി തന്നെയാണ്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു,വീണാ നന്ദകുമാർ, ജാഫർ സാദിഖ്, സിദ്ദിഖ്,അലൻസിയർ ലോപ്പസ്,ജോണി ആന്റണി, ഫൈസൽ, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം,ഉണ്ണിരാജ, സ്മിനു സിജോ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽഎന്നിവർ ചേർന്നാണ് വോയിസ് ഓഫ് സത്യനാഥൻ നിർമിക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് സ്വരുപ് ഫിലിപ്പും സംഗീതം അങ്കിത് മേനോനും എഡിറ്റിംഗ് ഷമീർ മുഹമ്മദുമാണ്.
2019 ൽ പുറത്തിറങ്ങിയ ‘മൈ സാന്റയാണ് ദിലീപിൻറെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തീയറ്റർ ചിത്രം. അതിനുശേഷം ‘കേശു ഈ വീടിൻറെ നാഥൻ’ ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു പുറത്തിറക്കിയത്. സമീപകാലത്ത് തട്ടാശ്ശേരിക്കൂട്ടം ചിത്രത്തിൽ അതിഥി വേഷത്തിലും ദിലീപ് എത്തിയിരുന്നു. വോയിസ് ഓഫ് സത്യനാഥന് ശേഷം പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്നത് ബാന്ദ്രയുടെയും പറക്കും പപ്പന്റെയും റിലീസിനാണ്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന D148, വിനീത് കുമാർ സംവിധാനം ചെയ്യുന്ന D149, നിസാം ബഷീർ ചിത്രം, തുടങ്ങി നാലിലധികം ദിലീപ് ചിത്രങ്ങൾ നിലവിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.