നർമ്മത്തിൽ പൊതിഞ്ഞ കഥാ സന്ദർഭത്തിലൂടെ അല്പം സീരിയസ് ആയ ഒരു കഥ പ്രേക്ഷകരിലേക്കെത്തിച്ച സംവിധായകൻ റാഫിയുടെ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ വിജയകരമായി രണ്ടാം വരത്തിലേക്കു കടക്കുകയാണ്. ബോക്സ് ഓഫീസിൽ പത്തു കോടി കളക്ഷനിലേക്കു കടക്കുകയാണ് സത്യനാഥൻ. ഇത് വരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ 10 കോടി രൂപയാണ്. റിലീസ് ചിത്രങ്ങളിൽ തിയേറ്റർ ഹിറ്റായി മാറിയ സത്യനാഥനെ കാണാൻ വീക്കെൻഡിൽ കുടുംബ പ്രേക്ഷകരുടെ തിരക്കാണ്. രണ്ടാം വാരവും ഹൌസ് ഫുൾ ആൻഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്കിങ്ങിൽ ട്രൻഡിങ് ആണ് സത്യനാഥൻ.
ജനപ്രിയനായകൻ ദിലീപിന്റെ മിന്നുന്ന പ്രകടനവും സിദ്ധിഖും ജോജു ജോർജും മറ്റു താരങ്ങളുടെയും മികവാർന്ന പ്രകടനം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമായിമാറുന്ന എന്റെർറ്റൈനെർ ആയി വോയ്‌സ് ഓഫ് സത്യനാഥനെ മാറ്റുന്നു. അണിയറ പ്രവർത്തകർ ഇന്ന് റിലീസ് ചെയ്ത സ്നീക് പീക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ബാദുഷാ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപിനൊപ്പം ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അങ്കിത് മേനോൻ സംഗീതമൊരുക്കിയ വോയ്‌സ് ഓഫ് സത്യനാഥൻ എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. പി ആർ ഓ പ്രതീഷ് ശേഖർ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.