യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന മോഹൻലാൽ ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കാൻ പോവുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന ഈ മാസ്സ് എന്റെർറ്റൈനെർ മുരളി ഗോപിയാണ് രചിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ആവേശകരമായ വാർത്തകൾ ആണ് പുറത്തു വരുന്നത്. ഒരു മരണ മാസ്സ് ചിത്രം ആയാണ് ലൂസിഫർ ഒരുങ്ങുന്നതെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിൽ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ വില്ലൻ ആയി എത്തുക ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആയിരിക്കും. മലയാളത്തിൽ വിവേക് ഒബ്‌റോയിയുടെ അരങ്ങേറ്റ ചിത്രമായിരിക്കും ലൂസിഫർ.
ഇതിനു മുൻപ് മോഹൻലാലിനൊപ്പം ഹിന്ദിയിൽ അഭിനയിച്ചിട്ടുള്ള വിവേക് ഒബ്‌റോയ് അദ്ദേഹവുമായി വലിയ സൗഹൃദവും കാത്തു സൂക്ഷിക്കുന്നുണ്ട്. വിവേക് ഒബ്‌റോയ്‌യുടെ ആദ്യ ചിത്രം ആയിരുന്നു മോഹൻലാൽ- അജയ് ദേവ്ഗൺ എന്നിവർ അഭിനയിച്ച റാം ഗോപാൽ വർമയുടെ ഹിന്ദി ചിത്രമായ കമ്പനി. ഹിന്ദിയിലും തമിഴിലും ഉൾപ്പെടെ വമ്പൻ ചിത്രങ്ങളുടെ ഭാഗമായ വിവേക് ഒബ്‌റോയ് തന്റെ വില്ലൻ വേഷങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയ താരമാണ്. മോഹൻലാൽ, വിവേക് ഒബ്‌റോയ് എന്നിവരെ കൂടാതെ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ എന്നിവരും പൃഥ്വിരാജിന്റെ ലൂസിഫർ എന്ന ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.
സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുക ദീപക് ദേവ് ആയിരിക്കും. ഈ ചിത്രത്തിന്റെ ടൈറ്റിൽ ഫോണ്ട് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഏതായാലും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി തന്നെ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപക്ഷെ മോഹൻലാൽ ചിത്രമായ ഒടിയൻ കഴിഞ്ഞാൽ ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും കാത്തിരിക്കുന്നതുമായ ചിത്രമായി ഇപ്പോഴേ ലൂസിഫർ മാറി കഴിഞ്ഞു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.