ഇന്ന് ഇന്ത്യൻ സിനിമയിലെ സൂപ്പർ വില്ലന്മാരിൽ ഒരാളാണ് വിവേക് ഒബ്‌റോയ്. അദ്ദേഹം ചെയ്യുന്ന വില്ലൻ കഥാപാത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. നായകനായും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിവേക് ഒബ്‌റോയ് മലയാളത്തിൽ ശ്രദ്ധ നേടിയത്, സൂപ്പർ താരം മോഹൻലാലിന്റെ വില്ലൻ ആയി അഭിനയിച്ച ലൂസിഫർ എന്ന ചിത്രത്തിലൂടെ ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ബോബി എന്ന വില്ലൻ വേഷം വലിയ പ്രശംസയാണ് വിവേകിന് നേടിക്കൊടുത്തത്. അതിനു ശേഷം പൃഥ്വിരാജ് നായകനായ കടുവ എന്ന ഷാജി കൈലാസ് ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ അഭിനയിച്ചിരിക്കുകയാണ് വിവേക്. അതിന്റെ ഭാഗമായി കേരളത്തിൽ വന്ന അദ്ദേഹം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ, അജയ് ദേവ്‌ഗൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റാം ഗോപാൽ വർമ്മ ഒരുക്കിയത് കമ്പനി എന്ന ക്ലാസിക് ബോളിവുഡ് ഗ്യാങ്സ്റ്റർ ചിത്രത്തിലൂടെയാണ് വിവേക് ഒബ്‌റോയ് അരങ്ങേറ്റം കുറിച്ചത്.
അന്ന് മുതൽ തന്നെ മോഹൻലാലുമായി വലിയ സൗഹൃദം പുലർത്തുന്ന വിവേക് കേരളത്തിൽ വരുമ്പോഴെല്ലാം മോഹൻലാലിനെ പോയി കാണുന്ന ഒരാളുമാണ്. വർഷാവർഷം ശബരിമലയിൽ സന്ദർശനത്തിന് എത്തുന്ന ഒരു അയ്യപ്പ ഭക്തൻ കൂടിയാണ് വിവേക്. ഇപ്പോഴിതാ മോഹൻലാൽ എന്ന നടനൊപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവമാണ് വിവേക് വെളിപ്പെടുത്തുന്നത്. ലാലേട്ടനൊപ്പം കമ്പനിയില്‍ അഭിനയിച്ചത് ഇന്നലെയെന്ന പോലെ തോന്നുന്നെന്ന് അദ്ദേഹം പറയുന്നു. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടൻ ആണ് മോഹൻലാൽ എന്നും അതിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹം അഭിനയിക്കുന്നത് കണ്ടു അത്ഭുതപ്പെട്ട് താൻ തന്റെ ഡയലോഗ് വരെ മറന്നു പോയ സന്ദർഭങ്ങൾ ഉണ്ടായി എന്നും വിവേക് പറഞ്ഞു. മോഹൻലാൽ, പൃഥ്‌വിരാജ് എന്നിവർ തനിക്കു ഇപ്പോൾ കുടുംബാംഗങ്ങളെ പോലെ ആണെന്നും ലൂസിഫറിൽ ഇവർക്കൊപ്പം ജോലി ചെയ്തത് ഗംഭീര അനുഭവം ആയിരുന്നുവെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു. ലൂസിഫർ രണ്ടാം ഭാഗത്തിൽ ഒരു പ്രേതം ആയി അഭിനയിക്കാൻ വിളിച്ചാലും താൻ വരുമെന്നും വിവേക് ഒബ്‌റോയ് രസകരമായി പറയുന്നുണ്ട്.
ഫോട്ടോ കടപ്പാട്: Aneesh Upaasana
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
This website uses cookies.