കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ മക്കൾ ആണ് അപ്പു എന്ന പ്രണവ് മോഹൻലാലും മായാ എന്ന് വിളിക്കുന്ന വിസ്മയ മോഹൻലാലും. ബാലതാരമായി പുനർജനി എന്ന ചിത്രത്തിലഭിനയിച്ചു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയും പിന്നീട് ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി ബ്ലോക്ക്ബസ്റ്റർ എൻട്രി നടത്തിയും പ്രണവ് മോഹൻലാൽ ഏവർക്കും സുപരിചിതനായെങ്കിലും വിസ്മയ പൊതു ശ്രദ്ധയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. വിസ്മയയെ കുറിച്ച് ആർക്കും കൂടുതലൊന്നും അറിയില്ല എന്ന് പറയുന്നതാവും ശരി. എന്നാൽ ഇപ്പോൾ താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ മോഹൻലാൽ. ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്നാണ് വിസ്മയയുടെ ബുക്കിന്റെ പേര്. ബുക്കിന്റെ കവർ പേജും വിസ്മയ തന്റെ ഇൻസ്റ്റാഗ്രാം പോസ്ടിനോപ്പം ഷെയർ ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തു വരുമെന്നും വിസ്മയ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നു. എഴുത്തിന്റെയും വരയുടെയും ലോകത്തിലൂടെ സഞ്ചരിക്കാനാണ് വിസ്മയയുടെ ആഗ്രഹമെന്നാണ് സൂചന. പ്രണവ് മോഹൻലാൽ സഹ സംവിധായകനായും നടനായുമെല്ലാം സിനിമയുടെ ഭാഗമായി കഴിഞ്ഞു. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അതിഥി വേഷത്തിൽ എത്തിയ പ്രണവ് ഇനി നായകനായി അഭിനയിക്കാൻ പോകുന്നത് വിനീത് ശ്രീനിവാസനൊരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലാണ്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്. എഴുത്തിനും വരക്കുമൊപ്പം അച്ഛന്റെയും സഹോദരന്റെയും കൂടെ സിനിമാ ലോകത്തേക്കും വിസ്മയ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.