Vishwaroopam 2 Theatre List
ഉലക നായകൻ കമലഹാസൻ നായകനായി എത്തുന്ന വിശ്വരൂപം 2 എന്ന ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ വിദേശത്തെ ഷോ കഴിഞ്ഞപ്പോൾ മികച്ച റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. സൂപ്പർ ഹിറ്റായ വിശ്വരൂപം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ ഈ സിനിമ കമല ഹാസൻ തന്നെയാണ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പക്കാ ആക്ഷൻ സ്പൈ ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ കമല ഹാസനെ കൂടാതെ രാഹുൽ ബോസ് , ആൻഡ്രിയ , പൂജ കുമാർ, ശേഖർ കപൂർ എന്നിവരും അഭിനയിച്ചിരിക്കുന്നു. കമല ഹാസൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിശ്വരൂപത്തിന്റെ ആദ്യത്തെ ഭാഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതുപോലെ തന്നെ ഇതിന്റെ രണ്ടാം ഭാഗവും ചില വിവാദങ്ങൾക്കു കാരണമാകുന്നുണ്ട്.
കേരളത്തിൽ വമ്പൻ റിലീസ് ആയാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. കമല ഹാസൻ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇതെന്നതിനാൽ തന്നെ മികച്ച തുടക്കമാണ് ഈ ചിത്രം കേരളത്തിലും ലക്ഷ്യമിടുന്നത്. കരുണാനിധിയുടെ മരണത്തെ തുടർന്നുള്ള ദുഃഖാചരണം നടക്കുന്നതിനാൽ തമിഴ് നാട്ടിൽ ഈ ചിത്രം വലിയ റിലീസ് നടന്നിട്ടില്ല. ഒരാഴ്ച കഴിഞ്ഞേ അവിടെ ഈ ചിത്രം വലിയ തോതിൽ റിലീസ് ചെയ്യൂ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജിബ്രാൻ സംഗീതം നൽകിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സാനു വർഗീസ്, ഷാംദത് സൈനുദ്ധീൻ എന്നിവർ ചേർന്നാണ്. കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.