Vishwaroopam 2 Movie
കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘വിശ്വരൂപം’. കുറെയേറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയവും സ്വന്തമാക്കി. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടായിരിക്കുമെന്ന് നേരത്തെ തന്നെ കമൽ ഹാസൻ അറിയിക്കുകയുണ്ടായി. ആദ്യ ഭാഗത്തോടൊപ്പം തന്നെ രണ്ടാം ഭാഗത്തിലേക്കുള്ള രംഗങ്ങളും ചിത്രീകരിച്ചിരുന്നു. കമൽ ഹാസൻ തന്നെ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിശ്വരൂപം2’. തൂങ്കാവനം എന്ന ചിത്രത്തിലായിരുന്നു കമൽ ഹാസൻ അവസാനമായി അഭിനയിച്ചിരുന്നത്. വിശ്വരൂപം രണ്ടാം ഭാഗത്തിൽ പൂജ കുമാറും, ആൻഡ്രിയയുമാണ് നായികമാരായി എത്തുന്നത്. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
വിശ്വരൂപം രണ്ടാം ഭാഗം കമൽ ഹാസന്റെ കരിയറിലെ തന്നെ വമ്പൻ റീലീസിനായി ഒരുങ്ങികൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രൈലറും ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. അടുത്ത മാസം റീലീസിനായി ഒരുങ്ങുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘ഇരം’ ഗ്രൂപ്പാണ് വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ വിതരണാവകാശം അതിവേഗത്തിൽ കൈക്കലാക്കിയത്. കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് ചിത്രം വാങ്ങിയിരിക്കുന്നത്, 3 വർഷമായി ഒരു കമൽ ഹാസൻ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിയിട്ട്. തമിഴ് നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നല്ല ആരാധക പിന്തുണയുള്ള കമൽ ഹാസന് കേരളത്തിൽ നല്ല സ്വീകാരിത ലഭിക്കാറുണ്ട്. ഓഗസ്റ്റ് 10ന് ലോകമെമ്പാടും വമ്പൻ റീലീസിന് വിശ്വരൂപം2 സാക്ഷിയാവും.
കമൽ ഹാസൻ, അതുൽ തിവാരി ചേർന്നാണ് വിശ്വരൂപം2 തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാഹുൽ ബോസ്, ശേഖർ കപൂർ, വാഹീദാ റഹ്മാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗിബ്രാനാണ്. സാനു വർഗീസും ശംഡത് സൈനുദീനും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മഹേഷ് നാരായണനും വിജയ് ശങ്കറുമാണ് എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.