രാജേഷ് കണ്ണങ്കര ഒരുക്കിയ വിശ്വ വിഖ്യാതരായ പയ്യന്മാർ എന്ന ചിത്രം പ്രദർശനത്തിന് ഇന്ന് മുതൽ എത്തുകയാണ് . ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു .
സംവിധായകൻ രാജേഷ് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിൽ നായകൻ ആയി എത്തുന്നത് യുവ നടൻ ദീപക് പറമ്പൊൽ ആണ്. ദീപക്കിനോപ്പം ലീമ ബാബു, അജു വർഗീസ്, ഭഗത് മാനുവൽ, ഹാരിഷ് കണാരൻ, ശശി കലിംഗ, സുധി കോപ്പ, മനോജ് കെ ജയൻ, സുനിൽ സുഗത, ദേവൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. പ്രശാന്ത് കൃഷ്ണ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി സാജൻ ആണ്.
വിശാൽ അരുൺ റാം , സന്തോഷ് വർമ്മ എന്നിവർ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമയും ശശീന്ദ്രനുമാണ്. ആനന്ദ് മധുസൂദനൻ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
റെജിമോൻ കപ്പപ്പറമ്പിൽ ആണ് ഈ ചിത്രം കീർത്തന മൂവീസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത്. നെൽസൺ, കലാശാല ബാബു, ബാലചന്ദ്രൻ ചുള്ളിക്കാട്, ജി കെ പിള്ള, ലക്ഷ്മി, വൈഗ, നെടുമ്പ്രം ഗോപി, കോഴിക്കോട് നാരായണൻ നായർ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ കോമഡി ചിത്രത്തിന്റെ കഥ രചിച്ചത് വി ദിലീപ് ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.