യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലക്കു ഗംഭീര പ്രേക്ഷക പ്രതികരണം. പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയിന്റെ ആദ്യ സംവിധാന സംരംഭമായ ആനന്ദ് ശ്രീബാല രചിച്ചത് അഭിലാഷ് പിള്ളൈ ആണ്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് വിഷ്ണു വിനയ് എന്ന നവാഗതന്റെ സംവിധാന മികവും അഭിലാഷ് പിള്ളയുടെ മികച്ച തിരക്കഥയുമാണ്.
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയൊരുക്കിയ ചിത്രം മികച്ച കയ്യടക്കത്തോടെയാണ് വിഷ്ണു വിനയ് എന്ന സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിപ്പിക്കാനും വൈകാരികമായി അവരെ കഥയോട് ചേർത്ത് നിർത്താനും സംവിധായകനും രചയിതാവിനും സാധിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെയാണ് ഈ ചിത്രം പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നതും. പ്രേക്ഷകരിൽ ആകാംഷ നിറക്കുന്ന മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമാകുന്ന തരത്തിലാണ് കഥ പറയുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിക്കുന്ന ചിത്രം കേരളത്തിലെ നിറഞ്ഞ സദസുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.
യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി ഒരുക്കിയ ഈ ചിത്രം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അർജുൻ അശോകനൊപ്പം സൈജു കുറുപ്പ്, അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹണം വിഷ്ണു നാരായണൻ, സംഗീത സംവിധാനം രഞ്ജിൻ രാജ്.
പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.