മലയാള സിനിമയിൽ ആദ്യമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂഡ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന ഡാൻസ് പാർട്ടിയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും , പാർട്ടിയും ,തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്മിക സംഭവവും, അതിനെ വളരെ രസകരമായി തരണം ചെയ്യുവാനുള്ള ഇവരുടെ ശ്രമങ്ങളുമാണ് ഡാൻസ് പാർട്ടി പ്രമേയമാക്കുന്നത്.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. സംഗീതത്തിന് വളരെ പ്രാധാന്യം ഉള്ള ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്
മലയാളത്തിലെ മൂന്ന് പ്രമുഖ സംഗീത സംവിധായകരായ രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവരാണ്. ലിറിക്സ് – സന്തോഷ് വർമ്മ
യുവാക്കളെ ത്രസിപ്പിക്കുന്ന തരത്തിൽ ഡാൻസിനും പാട്ടിനും പ്രാധാന്യം നൽകി ഒരുങ്ങുന്ന ഡാൻസ് പാർട്ടിയുടെ കോറിയോഗ്രാഫറായി എത്തുന്നത് സൗത്ത് ഇന്ത്യയിലെ തന്നെ പ്രഗൽഭനായ ഷെരീഫ് മാസ്റ്റർ ആണ്.
ചിത്രത്തിൽ ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, സാജു നവോദയ , ഫുക്രു ,ബിനു തൃക്കാക്കര, മെക്കാർട്ടിൻ , അഭിലാഷ് പട്ടാളം , നാരായണൻകുട്ടി , പ്രീതി രാജേന്ദ്രൻ , ജോളി ചിറയത്ത് , സംജാദ് ബ്രൈറ്റ് , ഫൈസൽ , ഷിനിൽ , ഗോപാൽജി , ജാനകി ദേവി , അമാര , ജിനി , സുശീൽ , ബിന്ദു , ഫ്രെഡ്‌ഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..
ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് – വി സാജൻ. ആർട്ട് – സതീഷ് കൊല്ലം, മേക്ക് അപ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, മധു തമ്മനം, കൊ ഡയറക്ടർ – പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ ഷഫീക്ക് കെ കുഞ്ഞുമോൻ, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പി ആർ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ,
പി ആർ ഒ- എ എസ് ദിനേശ്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.