രണ്ടു ദിവസം മുൻപാണ് പ്രശസ്ത കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചത്. വ്യായാമം ചെയ്യുന്നതിനിടെ ഹൃദയ സ്തംഭനം വന്നു അന്തരിച്ച അദ്ദേഹത്തിന് നാല്പത്തിയാറു വയസ്സ് ആയിരുന്നു. ഒരു വലിയ താരം എന്ന നിലയിൽ മാത്രമല്ല ഒരു വലിയ മനുഷ്യൻ എന്ന നിലയിലും, ആരാധകർ അപ്പു എന്ന് വിളിച്ചിരുന്ന പുനീത് കർണാടകയിലെ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഇടം പിടിച്ചിരുന്നു. മരണ ശേഷം തന്റെ കണ്ണുകൾ അദ്ദേഹം ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ രണ്ടു കണ്ണുകളുടെ ഭാഗങ്ങൾ ഉപയോഗിച്ച് ഇപ്പോൾ നാല് പേർക്കാണ് കാഴ്ച തിരിച്ചു കിട്ടിയത്. അനാഥാലയങ്ങളും വൃദ്ധ സദനകളും നടത്തിയിരുന്ന പുനീത് രാജ്‌കുമാർ 1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ ആണ് വഹിച്ചിരുന്നത്. സാമൂഹിക പ്രവർത്തകൻ ആയും കാരുണ്യ പ്രവർത്തകൻ ആയും ഈ നടൻ കാഴ്ച വെച്ച പ്രവർത്തനം ഓരോരുത്തർക്കും മാതൃകയായിരുന്നു. ഇപ്പോഴിതാ പുനീത് രാജ്‌കുമാർ തുടങ്ങിയ ഒരു വലിയ കാരുണ്യ പ്രവർത്തി നിലക്കാതെ താൻ മുന്നോട്ടു കൊണ്ട് പോകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ് നടൻ വിശാൽ.
പുനീതിന്റെ അടുത്ത സുഹൃത്ത് കൂടിയായ വിശാൽ പറഞ്ഞിരിക്കുന്നത്, പുനീത് നടത്തിക്കൊണ്ടു വന്നിരുന്ന , 1800 കുട്ടികളുടെ പഠനത്തിന്റെ മുഴുവൻ ചിലവുകളും താൻ ഏറ്റെടുക്കുമെന്നും, അവരുടെ പഠനം ഇനി മുടങ്ങില്ല എന്നുമാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ എനിമിയുടെ പ്രി-റിലീസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് വിശാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. പുനീത് ബാക്കി വെച്ച് പോയ ആ കര്‍ത്തവ്യം താൻ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്നും പ്രസംഗത്തിനിടെ വിശാൽ വ്യക്‌തമാക്കി. ഇപ്പോൾ ഈ വലിയ മനസ്സിന്, വിശാലിന് കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.