തമിഴിലെ വലിയ താരങ്ങളായ വിശാൽ, ആര്യ എന്നിവർ ഒരുമിച്ചു എത്തുന്ന പുതിയ ചിത്രമാണ് എനിമി. അവൻ ഇവൻ എന്ന ചിത്രത്തിന് ശേഷം വിശാൽ- ആര്യ ടീം ഒരുമിച്ചു എത്തുന്ന ചിത്രമാണ് ഇത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഈ ചിത്രത്തിൽ നേർക്ക് നേർ പോരാടുന്ന കഥാപാത്രങ്ങൾ ആയാണ് എത്തുന്നത് എന്ന സൂചനയാണ് ഇതുവരെ പുറത്തു വന്ന ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ തരുന്നത്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ ട്രൈലെർ നേടിയെടുത്തിരിക്കുന്നത്. ദീപാവലി റിലീസ് ആയി നവംബർ നാലിന് എത്തുന്ന ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കും അണിയറ പ്രവർത്തകർക്കും ഉള്ളത്. ചിത്രം വമ്പൻ ഹിറ്റായി മാറുമെന്ന് തന്നെയാണ് ഏവരും വിചാരിക്കുന്നത്. സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ആനന്ദ് ശങ്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെ രചിക്കുകയും ചെയ്തിരിക്കുന്ന ഈ ചിത്രം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ ആണ് നിർമ്മിച്ചിരിക്കുന്നത്.
മൃണാളിനി രവി, മമത മോഹൻദാസ്, തമ്പി രാമയ്യ, പ്രകാശ് രാജ്, കരുണാകരൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു ആർ ഡി രാജേശഖരനും എഡിറ്റ് ചെയ്തിരിക്കുന്നത് റെയ്മണ്ട് ഡെറിക് ക്രസ്റ്റായും ആണ്. സാം എസി എസ് പശ്ചാത്തല സംഗീതമൊരുക്കിയ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് എസ് തമൻ ആണ്. തമിഴ്, തെലുങ്കു ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം സിംഗപ്പൂരിൽ നടക്കുന്ന കഥയാണ് പറയുന്നത്. ഹോളിവുഡ് ആക്ഷൻ ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന തരത്തിലാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് വിശാൽ പറയുന്നു. ചിത്രം വളരെ നന്നായി വന്നിട്ടുണ്ട് എന്നും ആര്യ ആണ് ഈ കഥ കേൾക്കാൻ തന്നോട് ആവശ്യപ്പെട്ടത് എന്നും വിശാൽ വെളിപ്പെടുത്തി. ആക്ഷൻ രംഗങ്ങളിൽ ഒക്കെ ഗംഭീര പ്രകടനമാണ് ആര്യ കാഴ്ച വെച്ചതെന്നും വിശാൽ പറഞ്ഞു.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.