തമിഴ് സൂപ്പർ താരങ്ങളിൽ ഒരാളായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീരമേ വാഗൈ സൂടും. ഇന്ന് മുതൽ ഈ ചിത്രം ആഗോള റിലീസ് ആയി പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. കേരളത്തിൽ മികച്ച റിലീസ് ആയി എത്തിയിരിക്കുന്ന ഈ ചിത്രം തമിഴ് നാട്ടിലും വമ്പൻ റിലീസ് ആയാണ് എത്തിയിരിക്കുന്നത്. വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആണ് ഈ ചിത്രത്തിന് തമിഴ് നാട്ടിൽ ലഭിച്ചിരിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. ഫോർച്യൂൺ സിനിമാസ് ആണ് ഈ ചിത്രം കേരളത്തിൽ റിലീസിന് എത്തിച്ചിരിക്കുന്നത്. മലയാളി നടൻ ബാബുരാജ് ആണ് ഈ ചിത്രത്തിലെ പ്രധാന വില്ലൻ ആയി എത്തിയിരിക്കുന്നത് എന്നത് കൊണ്ട് തന്നെ ഈ ചിത്രം കാണാൻ മലയാളി പ്രേക്ഷകരും ആവേശത്തോടെയാണ് കാത്തിരുന്നത്. വിശാൽ ഫിലിം ഫാക്ടറി എന്ന ബാനറിൽ വിശാൽ തന്നെ നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തു പ ശരവണൻ ആണ്.
കാവിൻ രാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. ഡിംപിൾ ഹയാത്തി നായികയായി എത്തുന്ന ഈ ചിത്രത്തിൽ യോഗി ബാബു, കുമരവേൽ, രവീണ രവി, മാരിമുത്തു, ആർ എൻ ആർ മനോഹർ, കവിത ഭാരതി, തുളസി, അഖിലൻ എസ പി ആർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. എനിമി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന വിശാലിന്റെ ആക്ഷൻ ചിത്രമാണ് ഇതെന്നതും പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ട്രൈലെർ, സ്നീക് പീക്ക് വീഡിയോ എന്നിവയും സൂപ്പർ ഹിറ്റായി മാറിയിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.