ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന പുത്തൻ ചിത്രത്തിന്റെ വിവരങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് വിജയ് ആരാധകർ. മാസ്റ്റർ എന്ന സൂപ്പർ ഹിറ്റിനു ശേഷം വിജയ്- ലോകേഷ് കനകരാജ് ടീം ഒന്നിക്കാൻ പോകുന്ന ചിത്രം കൂടിയാണിത്. അതുപോലെ ഉലകനായകൻ കമൽ ഹാസൻ നായകനായ വിക്രം എന്ന ഇൻഡസ്ട്രി ഹിറ്റിനു ശേഷം ലോകേഷ് ഒരുക്കാൻ പോകുന്ന ചിത്രമെന്ന നിലയിലും ഈ വരാൻ പോകുന്ന വിജയ് ചിത്രം ഹൈപ്പ് സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ താരനിരയെ കുറിച്ചുള്ള ഒട്ടേറെ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് വില്ലനായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യാൻ പോകുന്നത് തൃഷയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, ആക്ഷൻ കിംഗ് അർജുൻ, മലയാളി യുവ നടൻ മാത്യു തോമസ് എന്നിവരും ഇതിലുണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ തമിഴ് സൂപ്പർ താരം വിശാലും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. വിശാൽ അഭിനയിക്കുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ സെറ്റിൽ പോയി ലോകേഷ് വിശാലിനെ കണ്ടിരുന്നു എന്നും വിശാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചു എന്നുമാണ് വാർത്തകൾ വരുന്നത്. നേരത്തെ മലയാളത്തിന്റെ യുവ താരം നിവിൻ പോളി ഇതിൽ വേഷമിടുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നതെന്നും, ഒരു പക്കാ മാസ്സ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്നും തമിഴ് മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. വംശി ഒരുക്കുന്ന വാരിസ് ആണ് വിജയ് നായകനായി എത്തുന്ന അടുത്ത റിലീസ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.