[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലാത്തി എന്ന ചിത്രത്തിൽ നിന്നുള്ള ലാഭം കർഷകർക്ക് നൽകും; പ്രഖ്യാപനവുമായി നടൻ വിശാൽ

തമിഴിലെ ആക്ഷൻ സൂപ്പർ താരങ്ങളിൽ ഒരാളായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. വിശാലിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമായ ലാത്തി ഒരു ആക്ഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. വരുന്ന ഡിസംബർ ഇരുപത്തിരണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് എ വിനോദ്‍കുമാര്‍ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് കർഷകർക്കായി നൽകുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ വിശാൽ. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് വിശാൽ ഈ പ്രഖ്യാപനം നടത്തിയത്. കർഷകരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ നട്ടെല്ലെന്നും അദ്ദേഹം പറയുന്നു. നേരത്തെ സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ലാഭത്തിൽ നിന്ന് ഒരു പങ്കും വിശാൽ കർഷകർക്കായി നൽകിയിരുന്നു.

സെൻസറിങ് കഴിഞ്ഞപ്പോൾ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ലാത്തിയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 22 മിനിറ്റുമാണ്. സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്ന നാം ഒരുവര്‍ നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ, തമിഴിലെ നായക നടന്മാരായ രമണയും നന്ദയും ചേര്‍ന്നു റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണ് ലാത്തി. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ നേരത്തെ തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഒരു പോലീസ് കോൺസ്റ്റബിൾ ആയി വിശാൽ എത്തുന്ന ഈ ചിത്രത്തിന് യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രശസ്ത നടി സുനൈന നായികാ വേഷം ചെയ്യുന്ന ലാത്തിക്ക് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവരും എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 day ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.