തമിഴിലെ ആക്ഷൻ സൂപ്പർ താരങ്ങളിൽ ഒരാളായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. വിശാലിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമായ ലാത്തി ഒരു ആക്ഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. വരുന്ന ഡിസംബർ ഇരുപത്തിരണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് എ വിനോദ്‍കുമാര്‍ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് കർഷകർക്കായി നൽകുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ വിശാൽ. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് വിശാൽ ഈ പ്രഖ്യാപനം നടത്തിയത്. കർഷകരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ നട്ടെല്ലെന്നും അദ്ദേഹം പറയുന്നു. നേരത്തെ സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ലാഭത്തിൽ നിന്ന് ഒരു പങ്കും വിശാൽ കർഷകർക്കായി നൽകിയിരുന്നു.
സെൻസറിങ് കഴിഞ്ഞപ്പോൾ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ലാത്തിയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 22 മിനിറ്റുമാണ്. സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്ന നാം ഒരുവര്‍ നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ, തമിഴിലെ നായക നടന്മാരായ രമണയും നന്ദയും ചേര്‍ന്നു റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണ് ലാത്തി. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ നേരത്തെ തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഒരു പോലീസ് കോൺസ്റ്റബിൾ ആയി വിശാൽ എത്തുന്ന ഈ ചിത്രത്തിന് യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രശസ്ത നടി സുനൈന നായികാ വേഷം ചെയ്യുന്ന ലാത്തിക്ക് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവരും എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്.
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
This website uses cookies.