പ്രശസ്ത ബോളിവുഡ് താരവും ദേശീയ അവാർഡ് ജേതാവുമായ കങ്കണ റണൗട്ട് നായികാ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എമർജൻസി. ഈ ചിത്രം സംവിധാനം ചെയ്യുകയും ചെയ്യുന്ന കങ്കണ ഇതിൽ അഭിനയിക്കുന്നത് ഇന്ദിര ഗാന്ധിയായാണ്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തിന്റെ ഒരു ടീസർ നേരത്തെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് വരുന്ന മറ്റൊരു വാർത്ത മലയാള സിനിമാ പ്രേമികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. ഈ ചിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ മക്കളിൽ ഒരാളായ സഞ്ജയ് ഗാന്ധിയായി വേഷമിടുന്നത് പ്രശസ്ത മലയാള നടനായ വിശാഖ് നായരാണ്. ഇതിലെ വിശാഖിന്റെ ലുക്കും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. വിനീത് ശ്രീനിവാസൻ നിർമ്മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖ് നായർ.
അതിനു ശേഷം പുത്തൻ പണം, ചങ്ക്‌സ്, മാച്ച് ബോക്സ്, ചെമ്പരത്തിപ്പൂ, ആന അലറലോടലറൽ, ലോനപ്പന്റെ മാമോദീസ, കുട്ടിമാമ, ചിരി, ഹൃദയം തുടങ്ങിയ മലയാള ചിത്രങ്ങളിലും സബാഷ് മിത്തു എന്ന ബോളിവുഡ് ചിത്രത്തിലും നമ്മൾ വിശാഖിനെ കണ്ടു. എമർജൻസി എന്ന ചിത്രത്തിലെ സഞ്‍ജയ് ഗാന്ധിയായിട്ടുള്ള തന്റെ ലുക്ക് വിശാഖ് നായര്‍ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. അടിയന്തരാവസ്ഥ കാലത്തെ കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥ രചിച്ചത് കങ്കണയും ഇതിനു തിരക്കഥ രചിച്ചത് റിതേഷ് ഷായുമാണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൃഷ് ജഗര്‍ലമുഡിക്കൊപ്പം സംവിധാനം ചെയ്ത മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സിയായിരുന്നു കങ്കണ സംവിധാനം ചെയ്ത ആദ്യ ചിത്രം. ടെറ്റ്സുവോ നഗാത്ത കാമറ ചലിപ്പിക്കുന്ന എമർജൻസിക്ക് സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാറും എഡിറ്റ് ചെയ്യുന്നത് രാമേശ്വര്‍ എസ് ഭഗത്തുമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.