ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ ജോഡികളാണ് അനുഷ്‌ക- വിരാട് കോഹ്‌ലി എന്നിവരുടേത്. സിനിമ മേഖയിലും, ക്രിക്കറ്റിലും മുൻനിരയിൽ നിൽക്കുന്ന ഈ ജോഡികൾ മാതൃക ദമ്പതികൾ കൂടിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് വിരാട് കോഹ്‌ലി. ഒരുവിധം എല്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ വിരാടിനെ പിന്തുണയ്ക്കുവാൻ അനുഷ്‌ക വരാറുണ്ട്. അതുപോലെ തന്നെ സിനിമ മേഖലയിൽ അനുഷ്‌കയ്ക്കും ശക്തമായ പിന്തുണ തന്നെയാണ് വിരാട് കോഹ്‌ലി നൽകുന്നത്. ലോക്ക് ഡൗൺ ആയതുകൊണ്ട് ഇരുവരും കുറെ നാളുകളായി വീട്ടിൽ ഒരുമിച്ചാണ് സമയം ചിലവഴിക്കുന്നത്. ജോലി തിരക്കുകൾ മൂലം മുമ്പൊക്കെ പരസ്പരം ഒന്നിച്ചു കഴിയുക പോലും ഏറെ പ്രയാസമുള്ളതയായിരുന്നു. ക്രിക്കറ്റ് ആരാധകർക്കും സിനിമ പ്രേമികൾക്കും സന്തോഷ വാർത്തയുമായി വിരാട്- അനുഷക ദമ്പതികൾ വന്നിരിക്കുകയാണ്.
ഇനി ഞങ്ങൾ മൂന്ന് പേരാണ് എന്നും പുതിയ അംഗം അടുത്ത വർഷം ജനുവരിയിൽ എത്തുമെന്ന് വിരാട് കോഹ്‌ലി തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചിരിക്കുകയാണ്. ഗർഭിണിയായി നിൽക്കുന്ന അനുഷ്‌കയുടെ ചിത്രവും താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 2017 ഡിസംബറിൽ വെച്ചാണ് വിരാട്- അനുഷ്‌ക ദമ്പതികൾ വിവാഹിതരാകുന്നത്. കൊറോണയുടെ കടന്ന് വരവ് മൂലം ഷൂട്ടിംഗ് നിർത്തി വെച്ചത് നടി അനുഷ്‌ക ശർമ്മയ്ക്ക് ഒരു നീണ്ട ഇടവേള ലഭിച്ചത് പുതിയ ഒരു അംഗത്തിന്റെ വരവിന് വഴി ഒരുക്കിയിരിക്കുകയുമാണ്. വിരാട് കോഹ്‌ലി ഇപ്പോൾ യൂ.എ. ഈ യിൽ നടക്കാൻ ഇരിക്കുന്ന ഐ.പി.എൽ ലിനു തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.