കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ഒരു കൊച്ചു മിടുക്കിയാണ്. വിവാഹ ആഘോഷവേളയിൽ ചടുല നൃത്തം കൊണ്ട് കാണികളെ ആവേശത്തിൽ ആക്കിയ കൊച്ചു മിടുക്കി വൃദ്ധി വിശാലിന്റെ നൃത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വലിയ രീതിയിൽ വൈറൽ ആവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെയായി സ്റ്റാറ്റസ് ആയി പോസ്റ്റ് ഇട്ടത്. വളരെ രസകരമായ വീഡിയോ ഏവരും ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ ഇതാ ആ കൊച്ചു മിടുക്കി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒറ്റ ഡാൻസ് വീഡിയോ കൊണ്ട് തന്നെ മലയാളികളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട വൃദ്ധി വിശാലിന് പുതുതായി ഒരുങ്ങുന്ന മലയാള ചിത്രത്തിലേക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. പൃഥ്വിരാജ് ചിത്രത്തിലേക്കാണ് ബേബി വൃദ്ധിക്ക് അഭിനയിക്കാനുള്ള ക്ഷണം വന്നിരിക്കുന്നത്. വർഷങ്ങൾക്കിപ്പുറം മലയാള സിനിമയിലേക്ക് സംവിധായകൻ ഷാജി കൈലാസ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പൃഥ്വിരാജനെ നായകനാക്കി കടുവ എന്ന ആക്ഷൻ ചിത്രമാണ് ഷാജി കൈലാസ് ഒരുക്കുന്നത്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലേക്കാണ് ബേബി വൃദ്ധിക്ക് ഒരു വേഷം ലഭിച്ചിരിക്കുന്നത്.
വൃദ്ധിയുടെ അച്ഛൻ വിശാൽ കണ്ണൻ തന്നെയാണ് മകൾക്ക് സിനിമയിൽ അവസരം ലഭിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വീഡിയോ ഷെയർ ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞതിനോട് ഒപ്പമാണ് മകൾ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന സന്തോഷ വാർത്ത അദ്ദേഹം പങ്കുവെച്ചത്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് വൃദ്ധി എത്തുന്നത്. സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹ ചടങ്ങിൽ ആണ് വൃദ്ധി ചുവടുവെച്ചത്. യുകെജിയിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി സിനിമകളിൽ ചെറിയ തോതിലെങ്കിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ വിശാലിന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. ഡാൻസിന് പ്രത്യേകിച്ച് ഒരു ഗുരു ഇല്ലാത്ത കുട്ടി താരം ടെലിവിഷനിൽ നിന്നാണ് നൃത്ത രംഗങ്ങൾ പഠിച്ചത്.
വീഡിയോ കടപ്പാട്: lal digital
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.