ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ് നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. WBTS എന്ന ബാനറിൽ വഴക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഭഗവന്ത് കേസരി, ടക്ക് ജഗദീഷ്, മജിലി, കൃഷ്ണാര്‍ജുന യുദ്ധം, ഉഗ്രം തുടങ്ങിയ വമ്പൻ തെലുങ്ക് ചിത്രങ്ങൾ നിർമ്മിച്ച തെലുങ്കിലെ പ്രധാന നിര്‍മാതാക്കളായ ഷെെന്‍ സ്‌ക്രീന്‍ സിനിമയും ഈ മലയാള ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കു ചേരുന്നുണ്ട്. നവാഗതനായ വിപിന്‍ എസ് ആണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ രചിച്ചു സംവിധാനം ചെയ്യുന്നത്.
സിജു സണ്ണി, അനശ്വര രാജന്‍, അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, നോബി മാര്‍ക്കോസ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സിജു സണ്ണിയും അനശ്വര രാജനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റഹീം അബൂബക്കറെന്ന പുതിയ ഛായാഗ്രാഹകനെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.
പൃഥ്വിരാജിനൊപ്പമുള്ള സന്തോഷ് ട്രോഫി ആണ് വിപിൻ ദാസ് ഇനി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം. കൂടാതെ, അദ്ദേഹം രചിച്ച വാഴ 2 ജനുവരിയിൽ ആരംഭിക്കും. സവിന്‍ എസ്.എ ആണ് വാഴ 2 ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാണവും വിപിൻ ദാസ് ആയിരിക്കും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.