[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ട്രോളുകളിലും മീമുകളിലും താരമായി വിനയ് ഫോർട്ട്; സോഷ്യൽ മീഡിയ കീഴടക്കി ബോസ്സ് & കോ പ്രസ്സ് മീറ്റിലെ വിനയ് ഫോർട്ടിൻ്റെ ലുക്ക്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളിയുടെ പക്കാ ഫാമിലി എൻ്റർടൈനർ റോളുമായി എത്തുന്ന ഹനീഫ് അദേനി ചിത്രം ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ് ട്രെയിലർ. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ഏറെ രസകരവും സ്റ്റൈലിഷുമായ രംഗങ്ങൾ ട്രെയിലറിൽ ഏറെയുണ്ട്. എന്നാൽ സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ചിത്രത്തിൻ്റെ പ്രസ്സ് മീറ്റിന് എത്തിയ വിനയ് ഫോർട്ടിൻ്റെ ലുക്കാണ്. ചെറിയ കട്ടിമീശയും കണ്ണടയും വെച്ച് റെഡ് ടീഷർട്ട് ധരിച്ചെത്തിയ താരം ഇപ്പോൾ ട്രോളുകളിലും മീമുകളിലും നിറഞ്ഞ് നിൽക്കുകയാണ്. പല താരങ്ങളുടെയും ലുക്കുമായി വിനയ് ഫോർട്ടിൻ്റെ ഈ ലുക്കിനെ താരതമ്യം ചെയ്യപ്പെടുന്നുണ്ട്. ചാർളി ചാപ്ലിന് പുറമേ ജഗതിയുടെ ഉമ്മൻ കോശി, വിജയരാഘവൻ്റെ അലാവുദ്ദീൻ റാവുത്തർ, ഈ പറക്കും തളികയിലെ കല്യാണചെക്കൻ അങ്ങനെ ആ നിര നീണ്ടു പോവുകയാണ്. ബോസ്സ് & കോയിൽ ഒരു പ്രധാന കഥാപാത്രത്തെ വിനയ് ഫോർട്ട് അവതരിപ്പിക്കുന്നുണ്ട്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് –  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…

20 hours ago

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

3 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

4 days ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

5 days ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

5 days ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

This website uses cookies.