മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം. ഈ ചിത്രത്തിലെ ആദ്യ ഗാനം ഒക്ടോബർ 25 നു റിലീസ് ചെയ്തു കഴിഞ്ഞു. ദർശന എന്നു തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. രണ്ടു ദിവസം മുൻപ് ഈ ഗാനത്തിന്റെ ഒരു ടീസർ റിലീസ് ചെയ്തിരുന്നു. ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ, അതിനെ കുറിച്ചു ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും പറയുന്നതുമാണ് ഈ ടീസറിൽ നമ്മൾ കണ്ടത്. ഇപ്പോഴിതാ, ഈ ഗാനം വരുന്നതിനു മുമ്പ് ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ കുറിച്ചു പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ഒട്ടേറെ പ്രത്യേകതകൾ ഉള്ള നടനും വ്യക്തിയുമാണ് പ്രണവ് എന്നും അദ്ദേഹത്തെ അറിയാത്ത ആളുകളോട് ഇപ്പോൾ പ്രണവിനെ കുറിച്ച് താൻ പറഞ്ഞാൽ അത് തള്ള് ആണെന്ന് കരുതുമെന്നും അതുകൊണ്ട് പ്രണവിനെ കുറിച്ചു പിന്നീട് പറയാം എന്നും വിനീത് പറയുന്നു.
ശരിക്കും ലോകവും മനുഷ്യരെയും കണ്ടു, ഒരുപാട് യാത്ര ചെയ്ത്, ഏറ്റവും സിംപിൾ ആയി ജീവിക്കുന്ന ഒരാളാണ് പ്രണവ് എന്നും, തന്നെ മറ്റുള്ളവർ ശ്രദ്ധിക്കണം എന്നു പോലും ആഗ്രഹമില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളെ പോലെ പെരുമാറുന്ന ആളാണ് പ്രണവ് എന്നും വിനീത് ശ്രീനിവാസൻ പറയുന്നു. പ്രണവ് മോഹൻലാൽ നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അജു വർഗീസ് എന്നിവരും അഭിനയിക്കുന്നു. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഹിഷാം അബ്ദുൽ വഹാബും ക്യാമറ ചലിപ്പിച്ചത് വിശ്വജിത്തുമാണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.