Manoharam Theatre List
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഈ വർഷം ഒരു ബ്ലോക്ക്ബസ്റ്റർ വിജയം കരസ്ഥമാക്കിയ വിനീത് ശ്രീനിവാസൻ എന്ന നടൻ ആ വിജയം ആവർത്തിക്കാൻ തന്റെ പുതിയ ചിത്രവുമായി നാളെ എത്തുകയാണ്. അൻവർ സാദിഖ് സംവിധാനം ചെയ്ത മനോഹരം എന്ന ചിത്രം നാളെ മുതൽ കേരളത്തിലെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന സംരഭം ആണ്. വർഷങ്ങൾക്കു മുൻപ് വിനീത് ശ്രീനിവാസൻ- നമിത പ്രമോദ് ടീമിനെ വെച്ച് ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രമൊരുക്കിയാണ് അൻവർ സാദിഖ് സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ അദ്ദേഹം മനോഹരം എന്ന ചിത്രവുമായി വരുമ്പോൾ പേര് പോലെ തന്നെ ഒരു മനോഹര ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
മനു എന്ന് പേരുള്ള വിനീത് ശ്രീനിവാസൻ കഥാപാത്രത്തിന്റെ ചുറ്റും വികസിക്കുന്ന ഈ ചിത്രത്തിൽ ബേസിൽ ജോസെഫ്, ഇന്ദ്രൻസ് എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചക്കാലക്കൽ ഫിലിമ്സിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ, സുനിൽ എ കെ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് സഞ്ജീവ് ടി ആണ്. ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും പ്രണയവും എല്ലാം നിറഞ്ഞ ഒരു ക്ലീൻ ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും എന്ന ഫീൽ ആണ് ഇതിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവ നമ്മുക്ക് നൽകുന്നത്. അപർണ്ണ ദാസ്, ദീപക്, ശ്രീലക്ഷ്മി എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.