ഏറെക്കാലത്തിന് ശേഷം ശ്രീനിവാസനോടൊപ്പം മകൻ വിനീത് ശ്രീനിവാസൻ അഭിനയിക്കുന്ന ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. എം. മോഹനനാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും ഉർവശിയും ശാന്തികൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അച്ഛനോടൊപ്പമുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായും ഒരു മികച്ച സിനിമ ജനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.
നിഖിലാ വിമലാണ് ‘അരവിന്ദന്റെ അതിഥികളി’ലെ നായിക. പതിയാറ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, സുബീഷ് സുധി, നിയാസ് ബക്കര്‍, കെപിഎസി ലളിത, സ്നേഹ ശ്രീകുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.
അതേസമയം ‘ആന അലറലോടലറൽ’ എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റേതായി റിലീസിനൊരുങ്ങുന്നത്. ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനു സിത്താരയാണ് നായിക. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ആക്ഷേപ ഹാസ്യമാണ് ആന അലറലോടലറല്‍. ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ശരത് ബാലന്റേതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.