നടനും സംവിധായകനും ഗായകനുമൊക്കെയായ, മലയാളികളുടെ പ്രീയപ്പെട്ട വിനീത് ശ്രീനിവാസനും, അതുപോലെ പ്രേക്ഷകരുടെ പ്രിയങ്കരനായ ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കുറുക്കൻ. ഇവരെ രണ്ടു പേരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. വർണ്ണച്ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്, സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിങ്ങ് ആണ് തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കാൻ പോകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മാസത്തിൽ ആയിരിക്കും കുറുക്കൻ ആരംഭിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. അതിനു മുൻപ് വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ തങ്ങളുടെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തീർക്കും. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലാണ് വിനീത് ശ്രീനിവാസൻ ഉടനെ അഭിനയിക്കാൻ പോകുന്നത്. ഷൈൻ ടോം ചാക്കോയുടേതായി ഇനി റിലീസ് ചെയ്യാൻ ഉള്ളത് പട, വെള്ളേപ്പം, തല്ലുമാല, അടി, ജിന്ന്, തമിഴ് ചിത്രം ബീസ്റ്റ്, റോയ് എന്നിവയാണ്. ഇതിൽ ജിന്ന്, ബീസ്റ്റ്, റോയ് എന്നിവ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഷൈൻ ടോം ചാക്കോ അഭിനയിച്ച അമൽ നീരദ്- മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.