വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’. വ്യത്യസ്തമായ പ്രൊമോഷൻ രീതികളാൽ റിലീസിന് മുന്നെ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘അഡ്വ. മുകുന്ദൻ ഉണ്ണി ഇപ്പോൾ അയച്ചുതന്നതാണിത്. ഞങ്ങളുടെ സിനിമയിലെ പാട്ട്, മറ്റു പാട്ടുകളുടെ വിഷ്വൽസ് വെച്ച് എഡിറ്റ് ചെയ്തിരിക്കുന്നു. ഇത് ക്രൂരതയാണ്. കൊടും ക്രൂരത’ എന്ന ക്യാപ്ഷനോടെ വിനീത് ശ്രീനിവാസൻ പങ്കുവെച്ച ഗാനത്തിൽ മോഹൻലാൽ, രജനികാന്ത്, ഷാരൂഖ് ഖാൻ, വിജയ്, മമ്മൂട്ടി എന്നിവരുടെ ഗാന രംഗങ്ങളിലെ ദൃശ്യങ്ങളെടുത്ത് അവരുടെ തലയുടെ സ്ഥാനത്ത് മുകുന്ദൻ ഉണ്ണിയുടെ തല എഡിറ്റ് ചെയ്ത വെച്ചിരിക്കുന്നത് കാണാം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ‘അഡ്വ. മുകുന്ദൻ ഉണ്ണി’ എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് അണിയറപ്രവർത്തകർ ഉണ്ടാക്കിയിരുന്നു. ‘ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനൊപ്പം’ എന്ന ക്യാപ്ഷനോടെ പേജിൽ പങ്കുവെച്ച ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് അടുത്ത പ്രൊമോഷൻ സ്ട്രാറ്റജിയുമായി അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഡ്വ. മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. സാധാരണ വക്കീൽ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമാണ് ‘അഡ്വ. മുകുന്ദൻ ഉണ്ണി’ എന്നാണ് അറിയാൻ കഴിഞ്ഞത്. നവംബർ 11 ന് റിലീസ് ചെയ്യുന്ന ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയിയാണ് നിർമ്മിക്കുന്നത്. വിമൽ ഗോപാലകൃഷ്‍ണനും സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജോർജ് കോര, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ആർഷ ചാന്ദിനി നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണൻ, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് മറ്റ് താരങ്ങൾ.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.