പ്രണവ് മോഹൻലാൽ നായകനായ ആദി വമ്പൻ വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. വിസ്മയിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രം നിരൂപകരെയും തൃപ്തിപ്പെടുത്തുന്നു എന്നതും ശുഭ സൂചനയാണ്. സിനിമാ മേഖലയിൽ നിന്നും ഗംഭീര അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമാണ് ആദിയെയും പ്രണവിനെയും തേടി എത്തുന്നത്.
മഞ്ജു വാര്യർ, ഷാജി കൈലാസ്, അരുൺ ഗോപി, എന്നിവരോക്കെ ആദിയെയും പ്രണവിനെയും അഭിന്ദിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വിനീത് ശ്രീനിവാസനും ആദി കണ്ടിട്ട് തന്റെ ഫേസ്ബുക് ലൂടെ അഭിനന്ദനം അറിയിച്ചു കഴിഞ്ഞു. പ്രണവ് മോഹൻലാലിൻറെ ഉജ്ജ്വല സ്റ്റണ്ട് രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പാർക്കർ എന്ന സ്റ്റണ്ട് രീതിയാണ് ഈ ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്.
പാർക്കർ സ്റ്റണ്ട് രംഗങ്ങളുടെ വലിയൊരു ഫാൻ ആണ് താൻ എന്നും അത്തരം ആക്ഷൻസ് നിറഞ്ഞ ഹോളിവുഡ് ചിത്രങ്ങൾ ഒരുപാട് കാണാറുണ്ട് എന്നും വിനീത് പറയുന്നു. അതിന്റെ വെളിച്ചത്തിൽ വിനീത് ശ്രീനിവാസൻ സംശയമേതുമില്ലാതെ പറയുന്നത് ഹോളിവുഡ് താരം മാറ്റ് ഡമോൺ ബോൺ സീരിസിൽ ചെയ്തതിനേക്കാളും മികച്ച സ്റ്റണ്ട് ആണ് പ്രണവ് ആദിയിൽ ചെയ്തത് എന്നാണ്. ഇത് ആരെയും സുഖിപ്പിക്കാൻ കൂട്ടി പറഞ്ഞതല്ല എന്നും സത്യസന്ധമായി മനസ്സിൽ തോന്നിയ കാര്യമാണ് എന്നും വിനീത് പറയുന്നു.
പ്രണവ് മോഹൻലാൽ എന്ന യുവാവിന്റെ കഠിനാധ്വാനത്തിനു വേണ്ടി മാത്രം പോലും ആദി എന്ന ഈ ചിത്രം കണ്ടിരിക്കണം എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. ഏതായാലും കേരളമെങ്ങും ഗംഭീര അഭിപ്രായം നേടി ആദി തരംഗമായി മാറുകയാണ്. ജീത്തു ജോസഫ് ആണ് ഈ ആക്ഷൻ ത്രില്ലർ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.