ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി സിനിമയിൽ വന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ പ്രണവ്, നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളിൽ രണ്ടും ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ജീത്തു ജോസഫ് ഒരുക്കിയ ആദിയും വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയവുമാണ് ആ വമ്പൻ ഹിറ്റുകൾ. ആദിയിൽ ഗംഭീര ആക്ഷൻ പ്രകടനം കാഴ്ച വെച്ച പ്രണവ് മോഹൻലാൽ. ഹൃദയത്തിൽ പ്രണയ നായകനായും കാരക്ടർ റോളിലും മികച്ച പ്രകടനം കാഴ്ച വെച്ച് കയ്യടി നേടി. ബേസിൽ ജോസഫ് ഒരുക്കുന്ന അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാലാണ് നായകനെന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ വരുന്നുണ്ട്. ഒരു ചിത്രം കഴിഞ്ഞു വലിയ ഗ്യാപ്പിന് ശേഷമാണു പ്രണവ് അടുത്ത ചിത്രം ചെയ്യാറുള്ളത്. യാത്രകളെ ഏറെ സ്നേഹിക്കുന്ന ഈ യുവതാരം വർഷത്തിൽ കൂടുതൽ സമയവും തീർത്ഥയാത്രയുമായി ലോകസഞ്ചാരത്തിലായിരിക്കും. ഇപ്പോഴിതാ തമിഴ് സിനിമയിൽ നിന്നും പ്രണവിന് ഓഫർ വന്നിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് നടനും സംവിധായകനും പ്രണവിന്റെ അടുത്ത സുഹൃത്തുമായ വിനീത് ശ്രീനിവാസൻ.
മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ഈ കാര്യം പറഞ്ഞത്. തമിഴിൽ നിന്ന് അവസരങ്ങൾ വന്നെങ്കിലും പ്രണവ് അവയെല്ലാം നിരസിക്കുകയായിരുന്നു എന്നാണ് വിനീത് പറയുന്നത്. അതിനുള്ള കാരണവും വിനീത് ശ്രീനിവാസൻ വിശദീകരിക്കുന്നുണ്ട്. പ്രണവ് ചെന്നൈയിൽ ജനിച്ചു വളർന്ന്, അവിടെ താമസിക്കുന്ന വ്യക്തിയാണ്. തമിഴ് സിനിമയിൽ ശ്രദ്ധിക്കപെട്ടാൽ, പിന്നെ അവിടെ ആരാലും അറിയാതെ നടക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അത്തരം സ്വാതന്ത്ര്യം ഏറെ ആഗ്രഹിക്കുന്ന വ്യക്തിയാണ് പ്രണവ് എന്നതിനാലാണ് പ്രണവ് തമിഴ് സിനിമയിൽ അഭിനയിക്കാത്തതെന്നും വിനീത് പറയുന്നു. താൻ ചെന്നൈയിൽ താമസിക്കുന്നതും അത് കൊണ്ടാണെന്നും വിനീത് പറഞ്ഞു. ചെന്നൈയിൽ തന്നെ ആരും തിരിച്ചറിയാത്ത സ്ഥലത്താണു താമസമെന്നും അതുകൊണ്ട് സാധാരണ ജീവിതം തനിക്ക് നഷ്ടമായിട്ടില്ല എന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു. തമിഴ് സിനിമകളിൽനിന്ന് അഭിനയിക്കാൻ വിളി വന്നിട്ടും പോവാത്തത് അത്കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.