ദിവസങ്ങൾക്ക് മുൻപാണ് മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനും രചയിതാവും ഗായകനുമെല്ലാമായ വിനീത് ശ്രീനിവാസൻ തന്റെ പുതിയ സംവിധാന സംരംഭം ഏതാണെന്നു പ്രഖ്യാപിച്ചത്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാണ ബാനറുകളിൽ ഒന്നായിരുന്ന മെരിലാൻഡ് ആണ്. ഏകദേശം നാൽപ്പതു വർഷത്തിന് ശേഷം മെരിലാൻഡ് തിരിച്ചു വരുമ്പോൾ പുതു തലമുറയിലെ വിശാഖ് സുബ്രമണ്യം ആണ് നിർമ്മാതാവിന്റെ വേഷത്തിൽ എത്തുന്നത്. കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ഹൃദയം എന്നാണ്. മോഹൻലാൽ ആണ് ഈ പ്രൊജക്റ്റ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചത്.
ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയുകയാണ് വിനീത് ശ്രീനിവാസൻ. ഈ ചിത്രം ഒരു ഡ്രാമ ആണെന്നും പതിനേഴു വയസ്സ് മുതൽ തന്റെ ഇപ്പോഴത്തെ പ്രായം വരെയുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്നത് എന്നും വിനീത് ശ്രീനിവാസൻ പറയുന്നു. തന്റെ ലൈഫിൽ താൻ അനുഭവിച്ചിട്ടുള്ള ഒട്ടേറെ കാര്യങ്ങൾ ഈ ചിത്രത്തിന്റെ കഥയിൽ ഉണ്ടെന്നും വിനീത് പറയുന്നു. ദർശന രാജേന്ദ്രനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നോബിൾ ബാബു തോമസ് സഹനിർമ്മാതാവായി എത്തുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. അടുത്ത വർഷം ഓണത്തിന് ഈ ചിത്രം റിലീസ് ചെയ്യാൻ പാകത്തിന് ചിത്രീകരണം ആരംഭിക്കാൻ ആണ് അണിയറ പ്രവർത്തകരുടെ പ്ലാൻ. വരുന്ന ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ ഈ ചിത്രം ആരംഭിക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.