മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം ഇപ്പോൾ ബ്ലോക്ക്ബസ്റ്റർ വിജയമാണ് തീയേറ്ററുകളിൽ നിന്ന് നേടുന്നത്. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം, മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന അഭിപ്രായം നേടിയാണ് മുന്നേറുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഈ ചിത്രം നേടുന്ന അഭൂതപൂർവമായ വിജയം പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ എന്നിവരുടെ താരമൂല്യവും വലിയ രീതിയിലാണ് ഉയർത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു മോഹൻലാൽ ഇതിന്റെ സെറ്റ് സന്ദർശിച്ച സമയത്തെ ഒരു സംഭവം വെളിപ്പെടുത്തുകയാണ് വിനീത് ശ്രീനിവാസൻ. ലാലേട്ടൻ സെറ്റിൽ വരുന്നു എന്ന് കേട്ടതിന്റെ ആവേശത്തിൽ ആയിരുന്നു തങ്ങളെന്നും, അദ്ദേഹം വന്നു എല്ലാവരേയും കാണുകയും സംസാരിക്കുകയും ചെയ്തെന്നും വിനീത് പറയുന്നു.
അതിനിടയ്ക്കാണ് പ്രണവ് അഭിനയിച്ച ചില രംഗങ്ങൾ അദ്ദേഹത്തെ മോണിറ്ററിൽ കാണിച്ചത്. ചിത്രത്തിലെ ചില നെഗറ്റീവ് ഷേഡ് ഉള്ള രംഗങ്ങൾ ആയിരുന്നു അതെന്നും, ഒരച്ഛൻ മകനെ കാണരുത് എന്നാഗ്രഹിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഉള്ള ചില രംഗങ്ങൾ ആയിരുന്നു അതെന്നും വിനീത് പറയുന്നു. വേറെ മനോഹരമായ രംഗങ്ങൾ കാണിക്കാൻ ആയിരുന്നു തനിക്കു താല്പര്യം എങ്കിലും ആ കൃത്യ സമയത്തു കിട്ടിയത് ഈ രംഗങ്ങൾ ആയിപോയെന്നാണ് വിനീത് ഓർത്തെടുക്കുന്നതു. അതിനു ശേഷം താൻ ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോയത് കൊണ്ട് ലാലേട്ടന്റെ പ്രതികരണം നേരിട്ട് അറിയാൻ സാധിച്ചില്ല എന്ന് വിനീത് പറഞ്ഞു. പക്ഷെ അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരോടും നിർമ്മാതാവായ വിശാഖിനോടുമൊക്കെ വളരെ നല്ല പ്രതികരണമാണ് അദ്ദേഹം നൽകിയത് എന്നും അദ്ദേഹത്തിന് ആ സീനുകൾ ഇഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി എന്നും വിനീത് ആവേശത്തോടെ പറയുന്നു. അതുപോലെ ഈ ചിത്രത്തെ കുറിച്ച് ആരോ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ഇത് ഞങ്ങളുടെ മക്കൾ ഒരുമിച്ചു ചെയ്യുന്നതാണ് എന്ന മറുപടിയാണ് ലാലേട്ടൻ പറഞ്ഞതെന്നും, അദ്ദേഹത്തിന്റെ ആ സ്നേഹത്തെ കുറിച്ചറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.