ഹൃദയം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം സിനിമ നിർമ്മിച്ച, മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം തന്നെ നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ ആരംഭിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. അവിടെ നിർമ്മിച്ച ചെന്നൈ, കോടമ്പാക്കത്തെ അനുസ്മരിപ്പിക്കുന്ന സെറ്റിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. 1980 കളിലെ ശ്രീനിവാസന്റെ ചെന്നൈ ജീവിതം അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നതെന്ന വാർത്തകൾ ഇടക്ക് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതായാലും വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.
പ്രണവ് മോഹൻലാലിനൊപ്പം ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഷാൻ റഹ്മാൻ, നീത പിള്ളൈ, നിഖിൽ നായർ, അർജുൻ ലാൽ എന്നിവരും, അതിഥി വേഷത്തിൽ നിവിൻ പോളിയും അഭിനയിക്കുന്നുണ്ട്. ഗായകനായ അമൃത് രാംനാഥ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഹൃദയം എന്നിവക്ക് ശേഷം പ്രണവ് നായകനായി എത്തുന്ന നാലാമത്തെ ചിത്രമാണ് “വർഷങ്ങൾക്ക് ശേഷം”. അതുപോലെ മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നിവക്ക് ശേഷം പ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ ജോഡി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടുത്ത വർഷം വിഷുവിന് റിലീസ് ചെയ്യാൻ പാകത്തിനാണ് ഈ ചിത്രം പ്ലാൻ ചെയ്യുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.