[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രാമലീലയെ പുകഴ്ത്തി വിനീത് ശ്രീനിവാസൻ..!

ഗംഭീര അഭിപ്രായം നേടി ദിലീപ് ചിത്രം രാമലീല മുന്നേറുമ്പോൾ രാമലീലയെ പുകഴ്ത്തി കൊണ്ട് നടനും സംവിധായകനും എഴുത്തുകാരനും ഗായകനുമായ വിനീത് ശ്രീനിവാസൻ രംഗത്ത്. രാമലീല റിലീസിന് മുൻപേ ചിത്രത്തിന് നേരെ എതിർപ്പുകൾ ഉണ്ടായപ്പോൾ തന്നെ താൻ രാമലീല കാണും എന്ന് ഉറക്കെ പ്രഖ്യാപിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. പറഞ്ഞ പോലെ ഇന്നലെ ആദ്യ ദിനം തന്നെ വിനീത് ശ്രീനിവാസൻ രാമലീല കണ്ടു തന്റെ അഭിപ്രായം ഫേസ്ബുക് പേജ് വഴി പറയുകയും ചെയ്തു. ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള പൊളിറ്റിക്കൽ ത്രില്ലർ എന്ന വിഭാഗത്തിൽ പെടുന്ന വളരെ മനോഹരമായി നിർമ്മിച്ച ഒരു ചിത്രമാണ് രാമലീല എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. അരുൺ ഗോപി എന്ന സംവിധായകൻ ഒരു നവാഗതൻ ആണെങ്കിലും ചിത്രത്തിലെ ഒരു ഫ്രേമിൽ പോലും ഒരു നവാഗതന്റെ പതർച്ചകൾ ഇല്ലാതെ തഴക്കവും പഴക്കവും വന്ന ഒരു സംവിധായകനെ പോലെ ഗംഭീരമായാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് വിനീത് ശ്രീനിവാസൻ പറയുന്നു.

താൻ സച്ചി എന്ന എഴുത്തുകാരന്റെ ഒരു ആരാധകൻ ആണ് എന്നും അദ്ദേഹം ഇത് വരെ തിരക്കഥ രചിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മികച്ച രചന ആണ് രാമലീല എന്നും വിനീത് പറയുന്നു.ഷാജി കുമാറിന്റെ ഛായാഗ്രഹണത്തെയും ഗോപി സുന്ദറിന്റെ ഗംഭീര പശ്ചാത്തല സംഗീതത്തെയും അഭിനന്ദിക്കാൻ മറന്നില്ല വിനീത് ശ്രീനിവാസൻ. വളരെ സൂക്ഷ്മമായി , നിയന്ത്രണത്തോടെ രാമനുണ്ണിക്ക്‌ ജീവൻ നൽകിയ ദിലീപിനെയും അഭിനന്ദിച്ച വിനീത് ശ്രീനിവാസൻ ദൃശ്യത്തിന് ശേഷം കലാഭവൻ ഷാജോൺ നൽകിയ ഏറ്റവും മികച്ച പെർഫോമൻസ് ആയാണ് രാമലീലയിലെ പ്രകടനത്തെ വിശേഷിപ്പിച്ചത്. അതുപോലെ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ച വിജയ രാഘവൻ, രാധിക, പ്രയാഗ എന്നിവരെയും മറ്റുള്ളവരെയും വിനീത് അഭിനന്ദിച്ചു.

ഈ വര്ഷം കാണാൻ പോവുന്ന ഏറ്റവും വലിയ സർപ്രൈസ് ആണ് രാമലീല എന്ന് പറഞ്ഞ വിനീത് ശ്രീനിവാസൻ ഈ പ്രതിസന്ധികൾക്കെല്ലാമിടയിലും ഈ ചിത്രം പ്രദർശനത്തിന് സജ്ജമാക്കിയ ടോമിച്ചൻ മുളകുപാടത്തെയും അഭിനന്ദിക്കാൻ മറന്നില്ല. സിനിമ ഒരു മാജിക് ആണെന്നും അതുണ്ടാക്കിയവരുടെ കഴിവിനേക്കാളും മുകളിൽ പോകാനുള്ള ഒരു മാജിക് അതിൽ ഉണ്ടെന്നും പറഞ്ഞാണ് വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിച്ചത്.

webdesk

Recent Posts

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…

2 days ago

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’ ഡബ്ബിങ് പൂർത്തിയായി

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…

2 days ago

‘ഇന്ത്യയുടെ എഡിസൺ’ ആവാൻ മാഡ്ഡി; ‘ജി.ഡി.എൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ തുടങ്ങി

ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…

4 days ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…

4 days ago

ഹലോ മമ്മിയ്ക്ക് ശേഷം ദി പെറ്റ് ഡിക്റ്റക്റ്റീവുമായി ഷറഫുദീൻ. അനുപമ പരമേശ്വരൻ നായിക; ഏപ്രിൽ 25ന് റിലീസ്.

കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…

4 days ago

പുലിമുരുകൻ സമ്മാനിച്ചത് ചരിത്ര വിജയം, വമ്പൻ ലാഭം; വ്യാജ പ്രചാരണങ്ങളെ തള്ളി ടോമിച്ചൻ മുളകുപാടം

പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…

5 days ago

This website uses cookies.