ആനയെ കേന്ദ്ര കഥാപാത്രം ആക്കി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട് എന്ന് മാത്രമല്ല അതിൽ പലതും മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചവയും ആണ്. ഇപ്പോഴും ടെലിവിഷനിൽ പോലും അത്തരം പഴയ ചിത്രങ്ങൾ വരുമ്പോൾ പ്രേക്ഷകർ ഏറെ താല്പര്യത്തോടെ കണ്ടിരിക്കാറുമുണ്ട്. കുട്ടികളെയും കുടുംബ പ്രേക്ഷകരേയുമാണ് അത്തരം സിനിമകൾ എന്നും ആകര്ഷിച്ചിട്ടുള്ളത്. ആനയെ എത്ര കണ്ടാലും മതി വരില്ല എന്ന് പറയുന്നതുപോലെ ആന ചിത്രങ്ങളും മലയാളികൾക്ക് എന്നും പ്രീയപെട്ടതാണ്. അത്തരത്തിൽ ഒരു പുതിയ ചിത്രം കൂടി മലയാളത്തിൽ ഇപ്പോൾ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ ദിലീപ് മേനോൻ ആണ് ആന അലറലോടലറൽ എന്ന പേരിൽ ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു ആന തന്നെയാണ് വിനീത് ശ്രീനിവാസനൊപ്പം ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിൽ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് ബാലൻ ആണ്. ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
പോയട്രി ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനു സിത്താരയാണ് നായിക ആയെത്തുന്നത്. ദീപു എസ് ഉണ്ണി കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും എഡിറ്റിംഗ് നിർവഹിക്കുന്നത് മനോജുമാണ് .
ഗജകേസരിയോഗം, ഗജരാജ മന്ത്രം, പട്ടാഭിഷേകം, ആനച്ചന്തം എന്നിവയൊക്കെ മലയാളികൾക്ക് സുപരിചിതമായ ആന ചിത്രങ്ങൾ ആണ്. അവയുടെ എല്ലാം കൂട്ടത്തിലേക്കു ഇനി മുതൽ ഈ ചിത്രം കൂടി എത്തുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ആന അലറലോടലറൽ ഈ വർഷം തന്നെ പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.